ദളിത് വിരുദ്ധ പരാമര്‍ശം, നടി യുവികയ്ക്ക് എതിരെ കേസ്; അര്‍ത്ഥം അറിയാതെയാണ് ആ വാക്ക് ഉപയോഗിച്ചതെന്ന് താരം

സോഷ്യല്‍ മീഡിയയിലൂടെ ജാതി അധിഷേപം നടത്തിയ നടി യുവിക ചൗധരിക്കെതിരെ കേസ്. നടി സംസാരിച്ച വീഡിയോയില്‍ ആണ് ദളിത് വിരുദ്ധ പരാമര്‍ശം നടത്തിയത്. ദളിത് സാമൂഹ്യ പ്രവര്‍ത്തകന്‍ രജത് കല്‍സാനാണ് പൊലീസില്‍ പരാതി നല്‍കിയത്.

മെയ് 25ന് ആണ് യുവികയുടെ വീഡിയോ വൈറലാവുന്നത്. 26ന് രജത് പരാതി നല്‍കുകയും ചെയ്തു. വീഡിയോ എത്തിയതിന് പിന്നാലെ അറസ്റ്റ് യുവിക എന്ന ഹാഷ്ടാഗും ട്രെന്‍ഡിംഗ് ആയിരുന്നു.

പട്ടികവിഭാങ്ങള്‍ക്ക് എതിരെയുള്ള അതിക്രമം തടയല്‍ നിയമം പ്രകാരമാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ബിഗ് ബോസ് മത്സാര്‍ത്ഥിയായിരുന്ന യുവിക നടന്‍ പ്രിന്‍സ് നരൂലയുടെ ഭാര്യയാണ്. സംഭവത്തെ തുടര്‍ന്ന് യുവിക മാപ്പ് പറയുന്ന വീഡിയോയും പങ്കുവച്ചിരുന്നു.

അറിയാതെയാണ് അങ്ങനെയൊരു വാക്ക് ഉപയോഗിച്ചത്. ആ വാക്കിന്റെ അര്‍ത്ഥം അറിയില്ലായിരുന്നു. അറിയാതെ സംഭവിച്ചു പോയ തെറ്റിന് മാപ്പ് ചോദിക്കുന്നു എന്നാണ് യുവിക പറഞ്ഞത്.