ഒഡീഷയില്‍ നീണ്ട കാലത്തെ നവീന്‍ പട്‌നായിക് ബിജെഡി സര്‍ക്കാരിനെ അട്ടിമറിച്ച് ബിജെപിയെ അധികാരത്തിലെത്തിച്ച മന്‍മോഹന്‍ സമാലിന് സംസ്ഥാന അധ്യക്ഷനായി തുടര്‍ച്ച നല്‍കി ബിജെപി. ബിജെപി കേന്ദ്രനേതൃത്വം ഒട്ടും പ്രതീക്ഷിക്കാത്ത കനത്ത വിജയവും കേവലഭൂരിപക്ഷം നേടി ഒറ്റയ്ക്ക് അധികാരത്തിലെത്തിക്കാന്‍ കാണിച്ച ധൈര്യവുമാണ് ഒഡീഷയില്‍ മന്‍മോഹന്‍ സമാലിന് എതിരാളികളില്ലാത്ത നേതാവാക്കിയത്. ഒഡീഷയില്‍ 2000 മുതല്‍ 2024 വരെ 24 കൊല്ലം ഭരിച്ച, ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായിരുന്ന നവീന്‍ പട്‌നായികിനെ വീഴ്ത്തിയാണ് ബിജെപി ഒഡീഷയില്‍ അധികാരത്തില്‍ വന്നത്.
Read more
ഒറ്റയ്ക്ക് മല്‍സരിച്ച് ഒഡീഷ പിടിച്ചെടുക്കാമെന്ന ചിന്താഗതി ബിജെപി കേന്ദ്രനേതൃത്വത്തിന് പോലും ഇല്ലായിരുന്നു. ബിഹാറിലെ പോലെ ബിജെഡിയുമായി സഖ്യത്തിലേര്‍പ്പെട്ട് ഒഡീഷയില്‍ ഭരണത്തിലെത്താനായിരുന്നു പാര്‍ട്ടി തീരുമാനം. പക്ഷേ ആ സഖ്യതീരുമാനത്തെ ഒറ്റയ്ക്ക് നിന്ന് എതിര്‍ത്തും കേന്ദ്രനേതൃത്വത്തെ ഒഡീഷയില്‍ ഒറ്റയ്ക്ക് മല്‍സരിക്കാന്‍ പ്രേരിപ്പിച്ചുമാണ് മന്‍മോഹന്‍ സമാല്‍ പാര്‍ട്ടിയില്‍ കരുത്തനായത്. പാര്‍ട്ടി പ്രതീക്ഷിച്ചതിലും അപ്പുറം വിജയവും ഭരണവും നേടിത്തന്ന മികവിനെ ബിജെപി കേന്ദ്രനേതൃത്വം വീണ്ടും അവസരം നല്‍കി അംഗീകരിക്കുകയായിരുന്നു. ഒഡീഷയിലെ ഭരണകക്ഷിയായ ബിജെപിയില്‍ സംസ്ഥാന നേതൃത്വത്തെ തിരഞ്ഞെടുക്കാനുള്ള സമയം വീണ്ടുമെത്തിയപ്പോള്‍ പ്രസിഡന്റായി മന്‍മോഹന്‍ സമാലിനെ വീണ്ടും നിലനിര്‍ത്തി. പാര്‍ട്ടിയ്ക്കുള്ളില്‍ പകരക്കാരില്ലെന്നതായിരുന്നു തിങ്കളാഴ്ച നാമനിര്‍ദ്ദേശം സമര്‍പ്പിച്ച ഏക പാര്‍ട്ടി നേതാവായിരുന്നു സമാല്‍ എന്നതില്‍ നിന്ന് വ്യക്തമാകുന്നത്.