ദേശിയ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ നടൻ അജിത്തിന് ആദ്യ റൌണ്ട് ജയം; രണ്ടാംഘട്ട മത്സരങ്ങൾ ആരംഭിച്ചു

മെക്കാനിക്സ്, റേസ്, കാറുകൾ തുടങ്ങി നിരവധി ഇഷ്ട വിനോദങ്ങളുണ്ട് നടൻ അജിത്തിന്. ഗൺ ഷൂട്ടിനോടുള്ള അജിത്തിന്റെ ഇഷ്ടം വളരെ പ്രശസ്തമാണ്. കോയമ്പത്തൂരിൽ നടക്കുന്ന ദേശിയ ഷൂട്ടിംഗ് മത്സരത്തിൽ അജിത്ത് പങ്കെടുക്കുന്ന വാർത്ത അത് കൊണ്ട് തന്നെ ആരാധകർ ആവേശത്തോടെയാണ് സ്വീകരിച്ചത്. മത്സരത്തിന്റെ ആദ്യഘട്ടം അജിത് വിജയകരമായി പൂർത്തിയാക്കി എന്നുള്ള വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്.

ജൂലൈ 28 മുതൽ ഓഗസ്റ്റ് 2 വരെ കോയമ്പത്തൂർ അവിനാശി റോഡിൽ ഉള്ള പി ആർ എസ് ഗ്രൗണ്ടിൽ വെച്ചാണ് മത്‌സരം.  ചെന്നൈ റൈഫിൾ ക്ലബിന് വേണ്ടിയാണ് അജിത്ത് മത്സരിക്കുന്നത്.ഈ ക്ലബ്ബിന്റെ സജീവ പ്രവർത്തകനാണ് അജിത്. 10 എം എം എയർ പിസ്റ്റൾ വിഭാഗത്തിലാണ് അജിത് മത്സരിക്കുന്നത്. അജിത്ത് മത്സരിക്കാൻ എത്തിയതോടെ ഗ്രൗണ്ടിലേക്ക് പൊതുജനങ്ങൾക്കുള്ള പ്രവേശനം റദ്ദു ചെയ്തു. മാധ്യമ പ്രവർത്തകർക്കും സ്ഥലത്തേക്ക് പ്രവേശനമില്ല. എന്നാൽ സോഷ്യൽ മീഡിയയിൽ അജിത്തിന്റെ ഷൂട്ടിംഗ് ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

Read more

കോയമ്പത്തൂർ, മധുര, ചെന്നൈ റൈഫിൾ ക്ലബുകൾ ചേർന്നാണ് മത്സരം സംഘടിപ്പിക്കുന്നത്. പുതിയ സിനിമ “നേർകൊണ്ട പറവൈ” ഓഗസ്റ്റ് 8 നു റിലീസ് ചെയ്യും. തുടർന്ന് മറ്റൊരു സിനിമയുടെ ഷൂട്ടിങ്ങിനായി വിദേശത്ത് പോകാനിരിക്കുകയാണ് അജിത്.