മാച്ചിംഗ് ടാറ്റു ചെയ്ത് അന്ന ബെന്നും അനുജത്തിയും

കയ്യില്‍ മാച്ചിംഗ് ടാറ്റു ചെയ്ത് നടി അന്നാ ബെന്നും അനുജത്തിയും. സെവന്‍ എന്ന് ഇംഗ്ലിഷ് അക്ഷരമാണ് രണ്ടുപേരും കയ്യില്‍ പച്ചകുത്തിയത്. ടാറ്റു ചെയ്യുന്നതിന്റെ ചിത്രങ്ങളും ഇവര്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചു. എറിക് എഡ്വേര്‍ഡും ഓട്‌സി മാര്‍ക്കുമാണ് ടാറ്റു ആര്‍ട്ടിസ്റ്റുകള്‍.

അനിയത്തിക്കുട്ടിയുമായി മാച്ചിങ് ടാറ്റൂ ചെയ്യണമെന്ന് ഏറെ നാളായുള്ള ആഗ്രഹമാണ്. അത് ഇന്ന് സാധിച്ചിരിക്കുന്നു. ഞങ്ങളുടെ പച്ചകുത്തല്‍ ഒരു മറക്കാനാകാത്ത അനുഭവമാക്കി മാറ്റിയതിനു പച്ചകുത്ത് എന്ന ടാറ്റു സ്ഥാപനത്തിന് ഹൃദയം നിറഞ്ഞ നന്ദി.’-അന്ന ബെന്‍ പറഞ്ഞു.

എന്തുകൊണ്ടാണ് സെവന്‍ എന്ന അക്ഷരം പച്ചകുത്തുന്നതിനായി തിരഞ്ഞെടുത്തതെന്നായിരുന്നു പലര്‍ക്കും അറിയേണ്ടിയിരുന്നത്. പിറന്നാള്‍ തീയതി വച്ചാണ് ഇരുവരും ഈ അക്ഷരം തിരഞ്ഞെടുത്തതെന്നാണ് അന്നയുടെ ആരാധകരുടെ കണ്ടെത്തല്‍.

View this post on Instagram

A post shared by PACHAKUTH (@pachakuth)

Read more