തിരക്കഥയിൽ ഇടപെടാൻ മമ്മൂട്ടിക്ക് മാത്രമാണ് അധിക സ്വാതന്ത്യം ഉള്ളത്; മനസ്സ് തുറന്ന് എസ്. എൻ സ്വാമി

മമ്മൂട്ടി  ചിത്രം ഒരു സിബിഐ ഡയറിക്കുറിപ്പിന്റെ അഞ്ചാം ഭാഗത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. ജാഗ്രത, സേതുരാമയ്യർ സിബിഐ, നേരറിയാൻ സിബിഐ എന്നീ നാല് സീരീസുകൾ തിയേറ്ററുകളിൽ വൻ വിജയം നേടിയിരുന്നു. ഇപ്പോഴിതാ  മമ്മൂട്ടി എന്ന നടനുമായുള്ള തന്റെ ആത്മബന്ധം വ്യക്തമാക്കുകയാണ് തിരക്കഥാകൃത്ത് എസ് എൻ സ്വാമി.

തിരക്കഥയിൽ നായകന്മാർ ഇടപെടാറുണ്ടോ എന്ന ചോദ്യത്തിന് അദ്ദേഹം നൽകിയ ഉത്തരത്തിലാണ് മമ്മൂട്ടിയുമായുള്ള അടുപ്പം പറയുന്നത് . നായകന്മാരുടെ ഈഗോ കൊണ്ടുളള, തിരക്കഥയിലെ ഇടപെടല്‍ വലിയ പ്രശ്‌നമാണ്,.

എന്നാൽ ഒരു നടന് ഞാൻ എഴുതിയ തിരക്കഥയ്ക്ക് മുകളില്‍ മികച്ച രീതിയില്‍ എന്തെങ്കിലും സംഭാവന തരാന്‍ കഴിഞ്ഞാല്‍ അത് ആ എഴുത്തിനെ കൂടുതല്‍ ശക്തമാക്കാന്‍ സഹായിക്കും  എന്റെ തിരക്കഥയില്‍ ഇടപെടാന്‍ മമ്മൂട്ടിക്ക് മാത്രമാണ് അധികം സ്വാതന്ത്ര്യം ഉളളത് അദ്ദേഹം പറയുന്നു.
സ്വർഗ ചിത്രയുടെ ബാനറിൽ  അപ്പച്ചനാണ് സിബിഐയുടെ അഞ്ചാം ഭാഗം നിർമ്മിക്കുക, സിബിഐ അഞ്ചാം ഭാഗത്തിലും മുകേഷും സായ് കുമാറും വേഷമിടും  സേതുരാമയ്യരുടെ വിശ്വസ്തനായ സബോര്‍ഡിനേറ്റ് ചാക്കോയുടെ വേഷത്തില്‍ തന്നെയാണ് മുകേഷ് എത്തുക. സായ് കുമാര്‍ മറ്റൊരു പ്രധാന വേഷത്തിലെത്തും.

ചിത്രത്തിന് സംഗീതമൊരുക്കുക ജേക്‌സ് ബിജോയ് ആണ്  സിബിഐ ആദ്യ നാല് സീരീസുകളായ ‘ഒരു സിബിഐ ഡയറിക്കുറിപ്പ്’, ‘ജാഗ്രത’, ‘സേതുരാമയ്യര്‍ സിബിഐ’, ‘നേരറിയാന്‍ സിബിഐ’ ഇവയുടെയൊക്കെ സംഗീതം ഒരുക്കിയത് സംഗീത സംവിധായകന്‍ ശ്യാം ആയിരുന്നു

സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ഇതിനകം സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ തുടങ്ങിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.