അതാണ് ഒരു കുഞ്ഞിനു ജന്മം നല്‍കിയ ശരീരത്തോടു ഞാന്‍ ചെയ്ത ഏറ്റവും വലിയ അനീതി: ഇന്‍സ്റ്റഗ്രാമില്‍ ചിത്രം പങ്കുവച്ച് സമീറ റെഡ്ഡി

പ്രസവശേഷം ശരീരഭാരം കൂടുന്നത് സ്വാഭാവികമാണെന്ന പക്ഷക്കാരിയാണ് നടി സമീറ റെഡ്ഡി. ആദ്യ പ്രസവത്തിന് ശേഷം ബോഡി ഷെയ്മിംഗ് നേരിടേണ്ടി വന്നപ്പോള്‍ സ്വന്തം ശരീരത്തെ വെറുത്തിരുന്നുവെന്നും എന്നാല്‍ ഇനിയും തനിക്കത് ചെയ്യാന്‍ വയ്യെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. പഴയ വസ്ത്രങ്ങള്‍ പാകമാകുന്നില്ലെന്ന് വേവലാതിപ്പെടുന്ന ആരാധകര്‍ക്ക് ഉപദേശവുമായാണ് താരം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.

“”പ്രസവത്തിനു ശേഷവും എന്റെ ശരീരത്തിന്റെ ആകാരവടിവ് അങ്ങനെയൊന്നും നഷ്ടമായിട്ടില്ല. പഴയ സെക്സി ഗേള്‍ ആകാനുള്ള ശ്രമങ്ങള്‍ ഞാന്‍ അവസാനിപ്പിച്ചിട്ടൊന്നുമില്ല. ശരീരഭാരം കൂടിയ ശേഷം പഴയ വസ്ത്രങ്ങളൊന്നും പാകമല്ലെന്ന് കരുതുന്നവരോട്… എനിക്കിപ്പോള്‍ 89 കിലോ ഭാരമുണ്ട്. ഭാരം കുറച്ച് ഫിറ്റ് ആവാനുളള ശ്രമത്തിലാണ്. എന്നാലും ഇപ്പോഴത്തെ എന്നെയും ഞാന്‍ സ്നേഹിക്കുന്നു. ഹാന്‍സിന്റെ ജനനത്തിനു ശേഷം ഞാനെന്റെ ശരീരത്തെ വെറുത്തിരുന്നു. പക്ഷേ അതാണ് ഒരു കുഞ്ഞിനു ജന്മം നല്‍കിയ എന്റെ ശരീരത്തോടു ഞാന്‍ ചെയ്ത ഏറ്റവും വലിയ അനീതി. ഇക്കുറി എനിക്കത് ചെയ്യാന്‍ വയ്യ”” എന്ന് സമീറ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

https://www.instagram.com/p/B8srzN8Hq-F/

Read more

2014ല്‍ ആയിരുന്നു സമീറയുടെ വിവാഹം. 2015ല്‍ ആണ്‍കുഞ്ഞ് ജനിച്ചു. ആദ്യ പ്രസവസമയത്ത്് സമീറ 102 കിലോ വരെ എത്തിയിരുന്നു. ഹന്‍സ്, നൈറ എന്നിങ്ങനെയാണ് മക്കളുടെ പേരുകള്‍.