ബോളിവുഡിനെ പ്രോത്സാഹിപ്പിക്കാതെ തെന്നിന്ത്യൻ നിനിമയെ പിന്തുണയ്ക്കുന്നു; രണ്‍വീര്‍ സിംഗിന് എതിരെ രൂക്ഷവിമര്‍ശനവുമായി ആരാധകർ

തെന്നിന്ത്യൻ സിനിമയെ പിന്തുണച്ച ബോളിവുഡ് താരം രൺവീർ സിങിന് എതിരെ രൂക്ഷ വിമർശനം. ബോളിവുഡ് സിനിമ എന്ന ലങ്ക കത്തുകയാണെന്നും അപ്പോഴാണ് മറ്റ് ഇൻഡസ്ട്രി സിനിമകളെ പ്രോത്സാഹിപ്പിക്കുന്നതെന്നുമാണ് ഉയർന്ന് വരുന്ന വിമർശനം. ‘ധാക്കഡ്’ എന്ന ചിത്രത്തെ ടാഗ് ചെയ്തുകൊണ്ടാണ് വിമർശനം. മറ്റ് സിനിമ ഇൻഡസ്ട്രികളെ പ്രോത്സാഹിക്കാൻ സമയമുണ്ട്, എന്നാൽ സ്വന്തം ഇൻഡസ്ട്രിയെ പ്രത്സാഹിപ്പിക്കാൻ സമയമില്ലെന്നാണ് വിമർശകർ വ്യക്തമാക്കുന്നത്

കമൽഹാസൻ കേന്ദ്ര കഥാപാത്രമാകുന്ന ‘വിക്ര’മിന്റെ ട്രെയ്‌ലർ രൺവീർ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ചതിന് പിന്നാലെയാണ് താരത്തിനെതിരെ രൂക്ഷ വിമർശനവുമായി ഒരു വിഭാഗം ആളുകൾ രംഗത്തെത്തിയത്. . ‘ബോളിവുഡ് ദുർബലമാണെന്നും ബോളിവുഡ് താരങ്ങൾ ഇപ്പോൾ തെന്നിന്ത്യൻ സുഹൃത്തുക്കളെ കണ്ടത്തുന്നുതിനാണ് സമയം കണ്ടെത്തുന്നത് തുടങ്ങിയ കമന്റുകളാണ് വിമർശകരിൽ നിന്നും ഉണ്ടാകുന്നത്.

ബോളിവുഡ് സിനിമ എന്ന ലങ്ക കത്തുകയാണെന്നും അപ്പോഴാണ് മറ്റ് ഇൻഡസ്ട്രി സിനിമകളെ പ്രോത്സാഹിപ്പിക്കുന്നതെന്നും വിമർശനമുണ്ട്. അടുത്തിടെയാണ് തമിഴ് ആക്ഷൻ ചിത്രം ‘വിക്ര’മിന്റെ ട്രെയ്‌ലർ രൺവീർ പങ്കുവച്ചത്. ‘എന്റെ കഴിവുള്ള സുഹൃത്ത് ലോകേഷ്, ഇന്ത്യൻ സിനിമയുടെ ഇതിഹാസം കമൽഹാസൻ എന്നിവർക്ക് ആശംസകൾ.

ഈ ട്രെയ്‌ലർ ‘തീ’ ആണ്’ എന്നാണ് ട്രെയ്‌ലർ പങ്കുവച്ച് രൺവീർ കുറിച്ചത്. തെന്നിന്ത്യൻ ചിത്രങ്ങളായ ആർ ആർആർ, കെജിഎഫ് 2 എന്നിവയുടെ വിജയങ്ങൾ ബോളിവുഡ് ഇൻഡസ്ട്രിയെ ബാധിക്കുന്നുവെന്ന് ചർച്ചകൾ സജീവമാണ്. തെലുങ്ക്, കന്നഡ സിനുമകൾ ബോളിവുഡിനെ കൊവിഡ് പോലെ ബാധിക്കുന്നതായി സംവിധായകൻ രാം ഗോപാൽ വർമ്മ പറഞ്ഞിരുന്നു.

ബോളിവുഡ് ഉടൻ തന്നെ ഒടിടിയ്ക്ക് വേണ്ടി മാത്രം സിനിമകൾ നിർമ്മിക്കേണ്ടി വരുമെന്നാണ് തോന്നുന്നുവെന്നും  അദ്ദേഹം പ്രതികരിച്ചിരുന്നു. തെന്നിന്ത്യൻ സിനിമകളെ പിന്തുണച്ചുകൊണ്ടായിരുന്നു സംവിധായകന്റെ പ്രതികരണം