'ഇന്ത്യക് എതിരെ യുദ്ധം ചെയ്യുമ്പോ എടുത്തെറിയാന്‍ ധമാക്ക ഒന്നും കൊടുത്തേക്കല്ലേ..'; പാക് ആരാധകന് സ്വാതന്ത്ര ദിനാശംസകള്‍ നേര്‍ന്ന ഒമര്‍ ലുലുവിന് സൈബര്‍ ആക്രമണം

പാകിസ്ഥാന്‍ ആരാധകര്‍ക്ക് സ്വാതന്ത്ര ദിനാശംസകള്‍ നേര്‍ന്ന സംവിധായകന്‍ ഒമര്‍ ലുലുവിനെതിരെ സൈബര്‍ ആക്രമണം. പാക് ആരാധകനൊപ്പം നില്‍ക്കുന്ന ചിത്രം പങ്കുവച്ചാണ് ആരാധകര്‍ക്ക് സംവിധായകന്‍ സ്വാതന്ത്ര ദിനാശംസകള്‍ നേര്‍ന്നത്. ഇതോടെ ട്രോശളുകളും അധിക്ഷേപിക്കുന്ന കമന്റുകളുമാണ് ഒമറിന് എതിരെ വരുന്നത്.

പാക് ആരാധകന്‍ തന്റെ പോസ്റ്റ് പങ്കുവച്ചതിന്റെ സ്‌ക്രീന്‍ ഷോട്ടും ഒമര്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. ചില കമന്റുകള്‍ക്ക് സംവിധായകന്‍ മറുപടിയും കൊടുത്തിട്ടുണ്ട്. ”നമ്മളെ രാജ്യം വെട്ടി മുറിച്ചു നമ്മളെ പട്ടാളകാരെ കൊന്ന നമ്മള് തകരണം എന്ന് മാത്രം ആശിക്കുന്ന പന്നികളുടെ സ്വാതന്ത്ര ദിനം ആഘോഷിക്കുന്ന ഉമ്മറെ ലേശം എങ്കിലും ഉളുപ്പ് വേണം നിനക്ക്” എന്നാണ് ഒരു കമന്റ്.

”റോഡിലൂടെ പോകുന്ന ഏതോ ഒരു പാക്കിസ്ഥാനിയുടെ കാല് പിടിച്ചു ഒരു ഫോട്ടോ എടുപ്പിച്ചു പോസ്റ്റി എന്നിട്ട് ഇങ്ങേരുടെ ഒടുക്കത്തെയൊരു പട്ടി ഷോ ഇത്രയൊക്കെ ളമി െഉണ്ടാകാന്‍ താങ്കള്‍ എന്ത് ചെയ്തു ഏതൊയൊരു കണ്ണുറുക്കി പെണ്ണിനെ കൊണ്ട് പൊട്ട പടം എടുത്തു അതിനാണ് ഈ വെറുപ്പിക്കല്‍” എന്ന് മറ്റൊരാള്‍ കമന്റ് ചെയ്യുന്നു.

”തന്റെ പടം ഇനി പാക്കിസ്ഥാനില്‍ റിലീസ് ചെയ്താല്‍ മതി അവരും അനുഭവിക്കട്ടെ”, ”മലയാളം ഫിലിം ഇന്‍ഡസ്ട്രി ഇത്രയും അധപതിച്ചു എന്നതിന് വേറെ തെളിവ് വേണ്ട” എന്നിങ്ങനെയാണ് മറ്റു ചില കമന്റുകള്‍. എന്നാല്‍ ഇന്ത്യന്‍ പതാക പങ്കുവച്ച് സ്വാതന്ത്ര ദിനാശംസകള്‍ നേര്‍ന്നാണ് ഒമര്‍ ഇതിന് മറുപടി നല്‍കിയിരിക്കുന്നത്.

Read more