വേര്‍പിരിഞ്ഞിട്ട് ഒന്നര വര്‍ഷം, സാമന്തയ്‌ക്കൊപ്പമുള്ള റൊമാന്റിക് ചിത്രം പങ്കുവെച്ച് നാഗചൈതന്യ! ഓര്‍മ്മകള്‍ പങ്കുവെച്ച് നടിയും

ഒന്നര വര്‍ഷം മുമ്പാണ് നാഗചൈതന്യയും സാമന്തയും വേര്‍പിരിഞ്ഞത്. ഏഴ് വര്‍ഷത്തെ പ്രണയത്തിന് ശേഷം 2017ല്‍ ആയിരുന്നു ഇരുവരും വിവാഹിതരായത്. അതുകൊണ്ട് തന്നെ താരങ്ങള്‍ വേര്‍പിരിയുന്നുവെന്ന വാര്‍ത്ത ആരാധകരെ ഞെട്ടിച്ചിരുന്നു. വിവാഹമോചനം പ്രഖ്യാപിച്ചിരുന്ന സമയത്ത് പലവിധ ഗോസിപ്പുകളും താരങ്ങള്‍ക്ക് എതിരെ ഉയര്‍ന്നിരുന്നു.

എന്നാല്‍ എന്ത് കാരണം കൊണ്ടാണ് വേര്‍പിരിഞ്ഞതെന്ന് താരങ്ങള്‍ വ്യക്തമാക്കിയിട്ടില്ല. 2021 ഒക്ടോബര്‍ 2ന് ആയിരുന്നു വേര്‍പിരിയുന്ന വിവരം പുറത്തു വിട്ടത്. എന്നാല്‍ ഇപ്പോഴിതാ, വേര്‍പിരിഞ്ഞ് ഒന്നര വര്‍ഷം പിന്നിടുമ്പോള്‍ ആദ്യമായി സാമന്തയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുകയാണ് നാഗചൈതന്യ.

കഴിഞ്ഞ ദിവസം ഇരുവരും ആദ്യമായി ഒരുമിച്ച് അഭിനയിച്ച് സിനിമ ‘യേ മായു ചേസാവെ’ എന്ന ഗൗതം മേനോന്‍ സിനിമയുടെ പതിമൂന്നാം വാര്‍ഷികമായിരുന്നു. ‘വിണ്ണയ് താണ്ടി വരുവായ’ എന്ന ചിത്രത്തിന്റെ റീമേക്കാണ് യേ മായു ചേസാവെ. 2010ല്‍ ആണ് ചിത്രം റിലീസ് ചെയ്തത്.

ഇതിന്റെ ഭാഗമായാണ് സാമന്തയെ ചേര്‍ത്ത് പിടിച്ച് നില്‍ക്കുന്ന സിനിമയുടെ പോസ്റ്റര്‍ നാഗചൈതന്യ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നും പകര്‍ത്തിയ ചില ഫോട്ടോകളും നാഗചൈതന്യ പങ്കുവച്ചിട്ടുണ്ട്.

Read more

സാമന്തയും ഹൃദയസ്പര്‍ശിയായ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. യേ മായു ചേസാവെയുടെ സെറ്റില്‍ വച്ചാണ് നാഗൈതന്യയും സാമന്തയും ആദ്യമായി പരിചയപ്പെട്ടതും ആ പരിചയം പിന്നീട് പ്രണയത്തിലായതും. സാമന്തയും നാഗചൈതന്യയും വീണ്ടും ഒന്നിക്കുമോ എന്ന സംശയങ്ങളാണ് ആരാധകര്‍ പങ്കുവയ്ക്കുന്നത്.