ഒടുവില്‍ മുകേഷ് ഖന്ന പരാതി പിന്‍വലിച്ചു; ഇനി മുകേഷിന് ശക്തിമാനാകാം

ഒമര്‍ലുലു ചിത്രം ധമാക്കയ്ക്കായി ശക്തിമാന്‍” വേഷപ്പകര്‍ച്ചയില്‍ നില്‍ക്കുന്ന നടന്‍ മുകേഷിന്റെ ചിത്രം നേരത്തേ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. എന്നാല്‍ ഇതിനെതിരെ “ശക്തിമാനി”ലെ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച മുകേഷ് ഖന്ന രംഗത്തെത്തിയിരുന്നു. ഫെഫ്ക യൂണിയന്‍ പ്രസിഡന്റ് രഞ്ജി പണിക്കര്‍ക്കായിരുന്നു മുകേഷ് ഖന്ന പരാതി അയച്ചത്.

“ശക്തിമാന്‍” സീരിയലിന്റെ പ്രധാന നടനും നിര്‍മ്മാതാവുമായ തനിക്കാണ് ആ വേഷത്തിന്റെ കോപ്പിറൈറ്റ് എന്നും അനുവാദമില്ലാതെയാണ് ആ കഥാപാത്രത്തെ സിനിമയില്‍ ഉപയോഗിച്ചിരിക്കുന്നതെന്നുമായിരുന്നു പരാതിയില്‍. . ഇപ്പോഴിതാ മുകേഷ് ഖന്നയുമായി നടത്തിയ ചര്‍ച്ചയില്‍ അദ്ദേഹം എതിര്‍പ്പ് പിന്‍വലിച്ചതായും ഒമര്‍ ലുലു അറിയിക്കുന്നു.

“ശക്തിമാന്‍” റഫറന്‍സ് തന്റെ സിനിമയില്‍ ഉപയോഗിക്കാന്‍ അദ്ദേഹം അനുവാദം നല്‍കിയെന്നും അതിന് നന്ദിയുണ്ടെന്നും ഒമര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. തങ്ങളുടെ അപേക്ഷ പരിഗണിച്ചതില്‍ ഏറെ കടപ്പാടുണ്ടെന്നും ഒമര്‍ലുലു പറഞ്ഞു.