IND VS ENG: ഇന്ത്യക്ക് വീണ്ടും തിരിച്ചടി; ബുംറയെ കൂടാതെ മറ്റൊരു താരവും പുറത്ത്? ക്യാമ്പിൽ ആശങ്ക

ഇംഗണ്ടിനെതിരെ നടന്ന ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് നാണംകെട്ട തോൽവി ഏറ്റുവാങ്ങിയിരിക്കുന്നു. അഞ്ച് വിക്കറ്റുകൾക്കാണ് ഇന്ത്യ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ടത്. മത്സരത്തിൽ പൂർണാധിപത്യത്തിൽ നിന്നത് ഇന്ത്യയായിരുന്നെങ്കിലും രണ്ടാം ഇന്നിങ്സിലെ താരങ്ങളുടെ മോശമായ ബോളിങ് പ്രകടനം ഇന്ത്യക്ക് തിരിച്ചടിയായി. ഇതോടെ പരമ്പര ഇംഗ്ലണ്ട് ലീഡ് ചെയ്യുകയാണ്.

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യയുടെ സ്റ്റാർ പേസർ ജസ്പ്രീത് ബുംറ കളിക്കില്ല എന്നാണ് ഇപ്പോൾ കിട്ടുന്ന വിവരങ്ങൾ. എന്നാൽ താരത്തിനെ കൂടാതെ പേസ് ബോളർ പ്രസിദ്ധ് കൃഷ്ണയും പുറത്താണ് എന്നാണ് ഇപ്പോൾ കിട്ടുന്ന റിപ്പോട്ടുകൾ. ഇന്ന് നടന്ന പരിശീലനത്തിൽ പ്രസിദ്ധ് ടീമിനോടൊപ്പം ഉണ്ടായിരുന്നില്ല. ഇതുമായി സംബന്ധിച്ച് ഉടൻ തന്നെ ഔദ്യോഗീക വിവരങ്ങൾ ലഭിച്ചേക്കും.

ഇതോടെ രണ്ടാം ടെസ്റ്റ് ഇന്ത്യയുടെ തോൽക്കുമെന്നാണ് ആരാധകരുടെ വിലയിരുത്തൽ. ജൂലൈ രണ്ട് മുതല്‍ ആറു വരെ ബിര്‍മിങ്ഹാമിലെ എഡ്ജ്ബാസ്റ്റണ്‍ സ്റ്റേഡിയത്തിലാണ് രണ്ടാം ടെസ്റ്റ്. ബുംറയുടെ അഭാവത്തിൽ മുഹമ്മദ് സിറാജായിരിക്കും ഇന്ത്യയുടെ പേസ് നിരയെ നയിക്കുക. ബുംറയ്ക്ക് പകരക്കാരനായി രണ്ടാം ടെസ്റ്റിൽ അർഷ്ദീപ് സിങിന് അവസരം ലഭിക്കാനും സാധ്യതയുണ്ട്. അർഷ്ദീപ് ടെസ്റ്റ് അരങ്ങേറ്റത്തിനായി കാത്തിരിക്കുകയാണ്.