‘മള്‍ട്ടല്‍’, ഒരു പാലക്കാടന്‍ മോഷണകഥ; ഷോര്‍ട്ട് ഫിലിം ശ്രദ്ധേയമാകുന്നു

പാലക്കാടുള്ള ഒരുകൂട്ടം സിനിമാപ്രേമികള്‍ നിര്‍മ്മിച്ച ഷോര്‍ട്ട് ഫിലിം ‘മള്‍ട്ടല്‍’ ശ്രദ്ധേയമാകുന്നു. ‘മള്‍ട്ടല്‍’ എന്ന പേരു കേള്‍ക്കുമ്പോള്‍ അതിശയോക്തി തോന്നുമെങ്കിലും പാലക്കാട് ടൗണിലുള്ള കടകളിലെ മോഷണമാണ് സംഭവം. നിത്യജീവിതത്തിലെ മനുഷ്യരുടെ അശ്രദ്ധയും, ചെറിയ തുകകള്‍ ആരും മോഷ്ടിക്കില്ല എന്ന ചിന്തയെയും വ്യാപാരികള്‍ക്കിടയിലുള്ള വിശ്വാസത്തെയും മുന്‍നിര്‍ത്തിയുള്ളതാണ് ഈ ഷോര്‍ട്ട് ഫിലിം.

37 മിനിറ്റു ദൈര്‍ഘ്യമുള്ള മള്‍ട്ടല്‍ ഹെയ്സ്റ്റ് കോമഡി വിഭാഗത്തില്‍ പെടുത്താവുന്നതാണ്. പൂര്‍ണമായും പാലക്കാട് നഗര ഭാഗങ്ങളില്‍ ചിത്രീകരിച്ചിരിക്കുന്ന ചിത്രം എഴുതി സംവിധാനം ചെയ്തിരിക്കുന്നത് ഉണ്ണി ആണ്. അഖില്‍ പ്ലക്കാട്ട്, അഷ്‌കര്‍ അലി, വിപിന്‍ ദാസ്, വിവേക്, വിഷ്ണു എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. അജ്മല്‍ റഹമാന്‍ എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത് രജത് പ്രകാശ് ആണ്.

സുഭാഷ് കുമാരസ്വാമി, അഭിജിത്ത് കൃഷ്ണകുമാര്‍, ഡാനിഷ് മകന്‍സി, രോഹന്‍ രവി എന്നിവരുടേതാണ് ചിത്രത്തിലെ സിനിമാട്ടോഗ്രാഫി. സൗണ്ട് ഡിസൈന്‍ ആന്‍ഡ് മിക്‌സിംഗ് വിഷ്ണു രഘുവും, രാകേഷ് ജനാര്‍ദ്ദനനും നിര്‍വഹിച്ചിരിക്കുന്നു. ശബരി, ഹരി എന്നിവരാണ് സഹസംവിധാനം. കലാസംവിധാനം സ്വരൂപ്, ഡിസൈന്‍സ് ചെയ്തിരിക്കുന്നത് വിജിത് ആണ്.

റിലീസ് ചെയ്ത് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ മികച്ച പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ നിന്നും ഈ ഷോര്‍ട്ട് ഫിലിമിന് ലഭിക്കുന്നത്. സിനിമ മേഖലയിലുള്ള പ്രമുഖ സംവിധായകരും നടന്മാരും മള്‍ട്ടലിനു ആശംസകളുമായി എത്തിയിരുന്നു.