'ഞാന്‍ ആരാധിച്ചിരുന്ന ആ കണ്ണുകള്‍...പൃഥ്വിരാജിനെ പ്രൊപ്പോസ് ചെയ്ത ആ പെണ്‍കുട്ടി! വൈറലായി കുറിപ്പ്

പൃഥ്വിരാജിനെ പ്രൊപ്പോസ് ചെയ്ത പെണ്‍കുട്ടിയെ നേരിട്ടു കണ്ട അനുഭവം പങ്കു വെച്ചുകൊണ്ടുള്ള കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. 2014ല്‍ ലുലുവില്‍ വെച്ച് കണ്ട അനുഭവമാണ് വിനോദ് എന്ന ആള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്.

പോസ്റ്റിന്റെ പൂര്‍ണരൂപം

2003 ല്‍ ആണ് സ്വപ്നക്കൂട് ഇറങ്ങുന്നത്. ആ ചിത്രത്തില്‍ പൃഥ്വിരാജിനെ പ്രൊപ്പോസ് ചെയുന്ന പെണ്‍കുട്ടിയുടെ ഒരു ചെറിയ റോളില്‍ ആണ് ഇവരെ ഞാന്‍ ആദ്യമായി കാണുന്നത്……….സ്‌ക്രീനില്‍ കണ്ട അന്നേരം തന്നെ ഹൃദയം അങ്ങ് കൊണ്ടുപോയി..അവര്…….പലവട്ടം ടിവിയിലും തിയേറ്ററിലും അച്ഛന്റെ കൂടെയും സിനിമ കണ്ടു….. അവരുടെ കഥാപാത്രം ഒരല്പം കൂടി സിനിമയില്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് വെറുതെ ആഗ്രഹിച്ചു……

ആ കണ്ണുകള്‍….നിമിഷനേരം കൊണ്ട് മാഞ്ഞുപോയ ചെറുപുഞ്ചിരി…..
കാലം കടന്നു പോയി…..പല സിനിമകളിലും അവരെ തിരഞ്ഞു.കണ്ടില്ല…..അന്ന് ഇന്നത്തെ പോലെ easily accessible ഇന്റര്‍നെറ്റും മൊബൈലും ഒന്നും ഇല്ല. ആരോട് ചോദിയ്ക്കാന്‍ ഇവര്‍ ആരാണെന്നു

കാലം പിന്നെയും മുന്നോട്ട് പോയി…..2014 സെപ്റ്റംബര്‍ മാസം…..ഞാന്‍ ലുലു മാളിലെ ഒരു ഷോപ്പില്‍ നില്‍ക്കുകയാണ്. പരീക്ഷ റിസള്‍ട് വരുന്നതുവരെ ഒരു ജോലി.
ജോലിക്കിടയില്‍ ഒരു കസ്റ്റമര്‍ എന്റെ അടുത് വന്നു. മോനെ എനിക്ക് ആ ഐറ്റം ഒന്നെടുത്തു തരാമോ
ഞാന്‍ അവരുടെ മുഖത്തക്ക് തലയുയര്‍ത്തി നോക്കി.
ഇവരെ ഞാന്‍ എവിടെയോ

ഏയ് തോന്നിയതാവും
കുറെ നേരം ആ കസ്റ്റമര്‍ എന്റെ കൂടെ ഉണ്ടായിരുന്നു.
ആ സമയമത്രയും ഹൃദയം അവരോടു സംസാരിക്കാന്‍ എന്നോട് പറഞ്ഞുകൊണ്ടിരുന്നു.
ക്ഷമ നശിച്ചു ഞാന്‍ അവരോടു പറഞ്ഞു.
”മാഡം തുടക്കം തൊട്ടേ പറയണം എന്നുണ്ടായിരുന്നു.മാഡത്തിനെ ഞാന്‍ എവിടെയോ കണ്ടിട്ടുണ്ട്. വളരെ ഫെമിലിയര്‍ ആയി തോന്നുന്നു.
അവര് പറഞ്ഞു
”ആണോ എനിക്ക് ഓര്‍മ്മ കിട്ടുന്നില്ല ‘
സ്വഭാവികമായും എല്ലാവരും ചോദിക്കുന്നപോലെ ഞാന്‍ ചോദിച്ചു സിനിമയില്‍ ”അഭിനയിച്ചിട്ടുണ്ടോ’

അവരെന്നോട് പറഞ്ഞു.
ഉവ്വ്….കമല്‍ സാറിന്റെ സുഹൃത് എന്റെ കസിന്‍ ആണ്….അങ്ങനെ ഒന്ന് തല കാണിച്ചിട്ടുണ്ട്…..സ്വപ്നക്കൂട് എന്ന സിനിമയില്‍….. (അവര് പറഞ്ഞത് ഓര്‍ത്തെടുത്തു പറയുന്നതിനാല്‍ തെറ്റ് ഉണ്ടാവാം )
എന്റെ ഓര്‍മ്മകള്‍ പിന്നിലേക്ക് പോയി…..
ഹൃദയം കൊണ്ട് ഒരു നിമിഷം തുള്ളിച്ചാടി …..ഞാന്‍ കുട്ടിക്കാലത്തു ആരാധിച്ചിരുന്ന ആ കണ്ണുകള്‍….. വെപ്രാളം കൊണ്ട് ഞാന്‍ വല്ലാതെ ആയി.
11 വര്‍ഷങ്ങള്‍ക്ക് ഇപ്പുറവും ഞാന്‍ അവരെ തിരിച്ചറിഞ്ഞു എന്നതും ആരാധിച്ചിരുന്നു എന്നതും അവരില്‍ കൗതുകം ഉണര്‍ത്തി.

അവരെന്നോട് കുറെ സംസാരിച്ചു….ഞാനും…എന്റെ ലൈഫില്‍ ഞാനെടുത്ത ഒരുപാട് ശരിയായ തീരുമാനങ്ങളില്‍ അവരുടെ കുറച്ചു സമയത്തെ വാക്കുകള്‍ക്ക് ഏറെ പ്രാധാന്യം ഉണ്ടായിരുന്നു.
ഇപ്പോ അവര് എന്നെ ഓര്‍ക്കുന്നുണ്ടോ എന്ന് പോലും എനിക്കറിയില്ല.ഒരു ഫോട്ടോ പോലും അന്നെടുക്കാന്‍ കഴിഞ്ഞില്ല മൊബൈല്‍ ഇല്ലായിരുന്നു. പേര് പോലും ആ എക്‌സൈറ്റ്‌മെന്റില്‍ ചോദിച്ചില്ല.!

ഓര്‍മകളാണ്…..ഓര്‍മ്മകള്‍ക്കാണ് ചന്തം
കയ്യില്‍ പിടിച്ചു നോക്കുന്ന ഘനമുള്ള ഫ്രയിമുകളേക്കാള്‍ ചന്തം.
ഇവര്‍ ഇന്ന് സോഷ്യല്‍ മീഡിയയില്‍ ഉണ്ടെങ്കി അവരോടു ഒരു ‘hi’ പറയണം എന്നുണ്ട്.
വെറുതെ ഇരുന്നപ്പോള്‍ ഓരോന്ന് ഓര്‍ത്തപ്പോള്‍ കുത്തി കുറിച്ചതാണ്…
അവര് ഈ ഗ്രൂപിലുണ്ടോ