ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന; റിമയുടെ ചലഞ്ച് ഏറ്റെടുത്ത് പാര്‍വതി തിരുവോത്ത്

ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാനുള്ള നടി റിമാ കല്ലിങ്കലിന്റെ ചലഞ്ച് ഏറ്റെടുത്ത് പാര്‍വ്വതി തിരുവോത്ത്. കഴിഞ്ഞ ദിവസം സംഗീത സംവിധായകന്‍ ബിജിബാലിന്റെ ചലഞ്ച് ഏറ്റെടുത്താണ് റിമ സംഭാവന നല്‍കിയ രസീത് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നത്.

ഒപ്പം പാര്‍വ്വതി തിരുവോത്ത്, ഗീതു മോഹന്‍ദാസ്, നകുല്‍ മേത്ത, ദിവ്യാ ഗോപിനാഥ് തുടങ്ങിവേരേയും റിമ ചലഞ്ച് ചെയ്തു.

സംഭാവന നല്‍കിയ രസീത് പോസ്റ്റ് ചെയ്ത പാര്‍വ്വതി റോഷന്‍ മാത്യു, ദര്‍ശന രാജേന്ദ്രന്‍ തുടങ്ങിയവരേയും ചലഞ്ച് ചെയ്തിട്ടുണ്ട്. നടന്‍ ടൊവിനോ തോമസിന്റെ ചലഞ്ച് ഏറ്റെടുത്ത് സംവിധായകന്‍ ബേസില്‍ ജോസഫും സംഭാവന നല്‍കിയിട്ടുണ്ട്.