'തോമാസ്ലീഹ നേരിട്ട് മുക്കിയ ബ്രാഹ്‌മണര്‍ക്ക് ചാട്ടവാറ് മതിയാകേല'; ബി നോട്ടോറിയസ് വീഡിയോ

മമ്മൂട്ടിയുടെ മാസ് സ്റ്റില്ലുകളുമായി ഭീഷ്മ പര്‍വത്തിലെ ലിറിക്കല്‍ വീഡിയോ. ബി നൊട്ടോറിയസ് എന്ന പാട്ടിന്റെ ലിറിക്കല്‍ വീഡിയോയാണ് പുറത്ത് വന്നത്. സൗബിന്‍ ഷാഹിര്‍ അവതരിപ്പിച്ച അജാസ് എന്ന കഥാപാത്രത്തിന്റെ ഡയലോഗിലൂടെയാണ് വീഡിയോ ആരംഭിക്കുന്നത്.

തുടര്‍ന്ന് മമ്മൂട്ടിയുടെ സിനിമയിലെ ഏറ്റവും അധികം കയ്യടി നേടിയ ഡയലോഗുകളുടെ അകമ്പടിയോടെ ഗാനം മുന്നോട്ടു പോകുന്നു. പഞ്ഞിക്കിടണംന്ന് പറഞ്ഞാല്‍ എന്താന്ന് അറിയോ, നെഫ്യൂസേ ആള്‍ക്ക് മൂന്ന് വെച്ച് കിട്ടും, ചാമ്പിക്കോ എന്നിങ്ങനെ ചിത്രത്തിലെ മാസ് ഡയലോഗുകളെല്ലാം പാട്ടില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

അതേസമയം, 80 കോടിയാണ് ഭീഷ്മ പര്‍വം ഇതിനോടകം നേടിയിരിക്കുന്നത്. റിലീസ് ചെയ്ത ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് ഭീഷ്മ പര്‍വ്വം 75 കോടി നേടിയിരുന്നു. സൗദി അറേബ്യയില്‍ ഏറ്റവും അധികം കളക്ഷന്‍ നേടുന്ന ഇന്ത്യന്‍ സിനിമ എന്ന റെക്കോര്‍ഡും ചിത്രം സ്വന്തമാക്കിയിരുന്നു.

1980കളിലെ കൊച്ചിയുടെ പശ്ചാത്തലത്തിലാണ് സിനിമ കഥ പറയുന്നത്. അമല്‍ നീരദിന്റെ സംവിധാന മികവ് തന്നെയാണ് സിനിമയുടെ പ്രധാന ഹൈലൈറ്റ്. മൈക്കിള്‍ എന്ന കഥാപാത്രമായാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്. ആക്ഷന്‍ രംഗങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ഡ്രാമ വിഭാഗത്തിലുള്ള ചിത്രമാണ് ഭീഷ്മപര്‍വ്വം.

Read more