ദൈവം അയച്ചതാണ് ഈ യുവാക്കളെ: ഹൃദയം തൊടുന്ന കുറിപ്പുമായി അനുരാധ

Advertisement

അരുണാചല എന്ന തീര്‍ഥാടന കേന്ദ്രത്തിലേക്കുള്ള യാത്രക്കിടെ തന്നെ സഹായിച്ച ഒരു കൂട്ടം യുവാക്കളെ കുറിച്ച് ഹൃദയം തൊടുന്ന കുറിപ്പുമായി ഗായിക അനുരാധ ശ്രീരാം. ‘ഈ യുവാക്കളെ ദൈവം അയച്ചതാണ്, അവരുടെ സ്‌നേഹം കരുതലും കൊണ്ടാണ് താന്‍ തീര്‍ഥാടനം പൂര്‍ത്തിയാക്കിയതെന്നും അനുരാധ കുറച്ചിട്ടുണ്ട്.

”അരുണാചലയിലേക്കുള്ള മലകയറ്റത്തിനിടയില്‍ കടുത്ത ചൂടിലും കഠിനമായ തണുപ്പിലും ഞാന്‍ കഷ്ടപ്പെട്ടപ്പോള്‍ ദൈവമാണ് ഈ യുവാക്കളെ അയച്ചത്. ഒരു മണിക്കൂര്‍ കൂടി മല കയറേണ്ടതുണ്ടായിരുന്നു. ഞാന്‍ തളര്‍ന്ന് വീഴുമെന്ന് തോന്നി. അപ്പോഴാണ് ഈ യുവാക്കള്‍ ഗ്ലൂക്കോസും വെള്ളവുമായി എത്തിയത്. ഇവര്‍ എന്റെ തീര്‍ഥാടനം പൂര്‍ത്തിയാക്കാന്‍ സഹായിച്ചു.

ഒരാള്‍ പൂര്‍ണമായും ദൈവത്തിന് സമര്‍പ്പിക്കപ്പെടുമ്പോള്‍, ദൈവം അയാളെ കാത്തുകൊള്ളും. എന്റെ ഗുരു പൂജ്യ ശ്രീ ദയാനന്ദ സരസ്വതിയെ ഞാന്‍ ഉദ്ധരിക്കുന്നു, ‘നാമെല്ലാവരും ദൈവത്തിന്റെ ഉത്തരവനുസരിച്ച് പരിപാലിക്കപ്പെടുന്നു’. ദൈവിക കാര്യങ്ങള്‍ക്ക് ഒരാള്‍ കീഴടങ്ങുമ്പോള്‍, ഭഗവന്റെ കൃപ അയാള്‍ അനുഭവിക്കുന്നു” എന്ന് അനുരാധ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.