അല്‍ഫോണ്‍സ് പുത്രന്‍ തമിഴിലേക്ക്, ഒരുക്കുന്നത് റൊമാന്റിക് ചിത്രം; കൂടുതല്‍ വിവരങ്ങള്‍ പങ്കുവെച്ച് നിര്‍മ്മാതാവ്

‘പ്രേമം’ സിനിമയിലൂടെ മലയാള – തമിഴ് സിനിമാ പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധേയനാണ് അല്‍ഫോണ്‍സ് പുത്രന്‍. ഇപ്പോഴിതാ അല്‍ഫോണ്‍സിന്റെ സംവിധാനത്തില്‍ ഒരു തമിഴ് ചിത്രം ഒരുങ്ങുന്നതായി അറിയിച്ചിരിക്കുകയാണ് നിര്‍മ്മാതാവ് രാഹുല്‍.

ഇനി ഒരു പ്രണയ ചിത്രമാണ് വരാനിരിക്കുന്നത് എന്നും ഈ മാസം അവസാനത്തോടെ ആരംഭിക്കുമെന്നും നിര്‍മ്മാതാവ് പറഞ്ഞു. അല്‍ഫോണ്‍സും നിര്‍മ്മാതാക്കളുമൊത്തുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.

‘അല്‍ഫോണ്‍സുമായുള്ള ഒരു റൊമാന്റിക് ചിത്രം ഒരുക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഞങ്ങള്‍ ഇപ്പോള്‍ കാസ്റ്റിംഗ് ഘട്ടത്തിലാണ്, 10-12 ദിവസത്തിനുള്ളില്‍ അഭിനേതാക്കളെ പ്രഖ്യാപിക്കും. പാന്‍-ഇന്ത്യന്‍ അഭിനേതാക്കളെ തിരഞ്ഞെടുക്കാനും അല്‍ഫോണ്‍സ് പദ്ധതിയിടുന്നുണ്ട്. അതുവഴി ഈ പ്രോജക്റ്റിന് വ്യവസായങ്ങളിലുടനീളം സഞ്ചരിക്കാനാകും.’ ഇ ടൈംസുമായുള്ള അഭിമുഖത്തില്‍ രാഹുല്‍ പ്രതികരിച്ചു.

Read more

ഏപ്രില്‍ അവസാനത്തോടെ ചിത്രം ആരംഭിക്കാനാണ് സംവിധായകന്‍ തീരുമാനിച്ചിരിക്കുന്നത് എന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. ഗോള്‍ഡിന് ശേഷം അല്‍ഫോണ്‍സിന്റെ അടുത്ത ചിത്രമായി ഇതെത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.