എന്റെ മാതൃഭാഷ രാജ്യത്തിന്റെ വികസനത്തിന് എങ്ങനെ തടസ്സമാകും; നേരിട്ട ദുരനുഭവം പറഞ്ഞ് സംവിധായകൻ വെട്രിമാരൻ

Advertisement

2011-ൽ ഡൽഹി വിമാനത്താവളത്തിൽ നേരിട്ട ദുരനുഭവം തുറന്നു പറഞ്ഞ് സംവിധായകൻ  വെട്രിമാരൻ. ഒരു മാഗസിന് നൽകിയ അഭിമുഖത്തിലാണ് വെട്രിമാരന്റെ വെളിപ്പെടുത്തൽ.

“ആടുകളത്തിന്റെ പ്രദർശനം കഴിഞ്ഞ് ഞങ്ങൾ തിരികെ വരികയായിരുന്നു. ഡൽഹി വിമാനത്താവളത്തിൽ വെച്ച് ഹിന്ദിയിൽ സംസാരിച്ച ഉദ്യോഗസ്ഥനോട് ഹിന്ദി അറിയില്ലെന്ന് ഞാൻ പറഞ്ഞു.

എന്റെ മാതൃഭാഷ തമിഴ് ആണെന്നും ആവശ്യം  വരുമ്പോൾ ഇംഗ്ലീഷ് ആണ് ഉപയോഗിക്കാറുള്ളതെന്നും ഞാൻ ഉദ്യോഗസ്ഥനോട് പറഞ്ഞു.

നിങ്ങൾ തമിഴന്മാരും കശ്മീരികളുമാണ് രാജ്യത്തെ വിഭജിക്കുന്നതെന്നാണ് എന്റെ മറുപടി കേട്ട ഉദ്യോ​ഗസ്ഥൻ ദേഷ്യപ്പെട്ടത്.  എന്റെ മാതൃഭാഷ രാജ്യത്തിന്റെ വികസനത്തിന് എങ്ങനെ തടസ്സമാകും”. വെട്രിമാരൻ ചോദിക്കുന്നു.