കുള്ളനെന്ന് സൂര്യയെ ആക്ഷേപിച്ച സംഭവം; അവതാരകര്‍ക്കെതിരെ പ്രതിഷേധവുമായി കോളിവുഡ്

 

സണ്‍ മ്യൂസിക്കിലെ ലൈവ് പ്രോഗ്രാമിനിടയില്‍ നടന്‍ സൂര്യയ്ക്ക് ഉയരം കുറവാണെന്ന് ആക്ഷേപിച്ച ആങ്കര്‍മാര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി തമിഴ് സിനിമാലോകത്തെ പ്രമുഖര്‍ . നടന്‍ വിശാലിനു പിന്നാലെ സൂര്യയുടെ താനാ സേര്‍ന്ത കൂട്ടത്തിന്റെ സംവിധായകന്‍ വിഘ്‌നേഷ് ശിവനും രംഗത്തെത്തി.

അത്രയും ഉയര്‍ന്ന നിലയില്‍ നില്‍ക്കുന്നയാളോടു പോലും ആര്‍ക്കും ബഹുമാനം തോന്നുന്നില്ലെന്ന് വിഘ്‌നേഷ് ട്വീറ്റ് ചെയ്തു. നിങ്ങള്‍ക്ക് ഒരു പ്രോഗ്രാം അവതരിപ്പിക്കാനുള്ള കഴിവില്ലായിരിക്കാം. എന്നാല്‍ വങ്കത്തരം വിളിച്ചു പറയുന്നത് അവസാനിപ്പിക്കൂ എന്നു ആങ്കര്‍മാരെ ട്വിറ്ററിലൂടെ ഉപദേശിച്ചാണ് തമിഴ്‌നടന്‍ കരുണാകരന്‍ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്

https://twitter.com/actorkaruna/status/954011937137831936

സൂര്യയുടെ സൂപ്പര്‍ ഹിറ്റ് സിനിമ സിങ്കത്തിന്റെ നിര്‍മ്മാതാവായ ഗണനവേല്‍ രാജ അതിരൂക്ഷമായ ഭാഷയിലാണ് അവതാരകരെ വിമര്‍ശിച്ചിരിയ്ക്കുന്നത്- അവതാരകര്‍ക്ക് ഭ്രാന്തിന് ചികിത്സയാണ് ആവശ്യമെന്നും അവര്‍ സ്വന്തം മുഖം കണ്ണാടിയില്‍ നോക്കി തുപ്പുകയാണ് വേണ്ടതെന്നും അദ്ദേഹം പ്രതികരിച്ചു.

Read more

വരും ദിനങ്ങളില്‍ സൂര്യയെ ആക്ഷേപിച്ച സംഭവം വന്‍ ചര്‍ച്ചകള്‍ക്ക് തന്നെ വഴിവയ്ക്കുമെന്നതില്‍ സംശയമില്ല. ഇതിനോടകം തന്നെ ചാനലിനെതിരെ പ്രതിഷേധവുമായി ഫാന്‍സ് അസോസിയേഷനുകള്‍ രംഗത്തെത്തിയിട്ടുണ്ട്. അമിതാഭ് ബച്ചനൊപ്പം നില്‍ക്കണമെങ്കില്‍ സൂര്യയ്ക്ക് സ്റ്റൂള്‍ ആവശ്യമായി വരുമെന്നും അനുഷ്‌കയാണ് നായികയെങ്കില്‍ താരം ഹീല്‍സ് ഉപയോഗിക്കണമെന്നുമായിരുന്നു അവതാരകരുടെ കമന്റ്. എന്തായാലും ഈ വിഷയത്തില്‍ നടന്റെ പ്രതികരണം ഇതുവരെ എത്തിയിട്ടില്ല.