'കോടികള്‍ കിട്ടുമെന്ന ആഗ്രഹം കൊണ്ടല്ല അദ്ദേഹം ഇന്നും അഭിനയിക്കുന്നത്, സിനിമയോടുള്ള ഇഷ്ടം കൊണ്ടാണ്, ഭക്ഷണം കഴിക്കാന്‍ ഇരിക്കുമ്പോള്‍ പോലും ഷോട്ടിന് വിളിച്ചാല്‍ മമ്മൂക്ക പോകും'; ഷെെൻ

മമ്മൂട്ടിക്കൊപ്പമുള്ള സിനിമ അനുഭവം പങ്കുവെച്ച് ഷെെൻ ടോം ചാക്കോ. കോടികള്‍ കിട്ടുമെന്ന ആഗ്രഹം കൊണ്ടല്ല ഈ പ്രായത്തിലും മമ്മൂക്ക അഭിനയിക്കുന്നതെന്നും അദ്ദേഹത്തിന് സിനിമയോട് അത്ര മാത്രം ഇഷ്ടമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കുടുക്ക് 2025 എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടന്ന പത്ര സമ്മേളനത്തിടെയാണ് ഷൈന്‍ ഇക്കാര്യങ്ങളെക്കുറിച്ച് സംസാരിച്ചത്.

കോടികള്‍ കിട്ടുമെന്ന ആഗ്രഹം കൊണ്ടല്ല ഈ പ്രായത്തിലും മമ്മൂക്ക അഭിനയിക്കുന്നതെന്നും. പല നടന്മാരും ഒരു പടം കഴിഞ്ഞാല്‍ ലോകം ചുറ്റാന്‍ പോകും. എന്നാല്‍ മമ്മൂക്ക അടുത്ത സിനിമയുടെ സെറ്റിലേക്കാണ് പോകുന്നതെന്നും ഷൈന്‍ പറഞ്ഞു. മമ്മൂക്കക്ക് എന്നും ഷൂട്ട് ഉണ്ടാകണം, അദ്ദേഹം ഒരു സെറ്റില്‍ നിന്നും അടുത്ത സെറ്റിലേക്കാണ് പോകുന്നത്.

രാത്രി ജോലി അധികം ചെയ്യാത്ത ആളാണ് മമ്മൂക്ക, ചില ദിവസങ്ങളില്‍ മാത്രമാണ് അങ്ങനെ ചെയ്യുക. ഉണ്ട ചെയ്യുന്ന സമയത്ത് രാത്രി ഷൂട്ട് ചെയ്യുന്ന സമയത്ത് 9.30 ഒക്കെ ആയപ്പോള്‍ സംവിധായകനായ റഹ്മാനോട് ‌താന്‍ കുറച്ച് ഭക്ഷണം കഴിച്ചോട്ടെ എന്ന് മമ്മൂക്ക ചോദിച്ചു. റഹ്മാന്‍ ഭക്ഷണം കഴിക്കാനും പറഞ്ഞു.

മമ്മൂക്ക ഭക്ഷണം കഴിക്കാനായി പാത്രം തുറന്നപ്പോള്‍ ആ ഷോട്ട് എടുക്കാമല്ലോ എന്ന് ഖാലിദ് റഹ്മാൻ പറയുന്നത് കേട്ട്, ഷോട്ട് എടുക്കാനോ ഇപ്പൊ വരാം എന്ന് പറഞ്ഞ് മമ്മൂക്ക എഴുന്നേറ്റ് അങ്ങോട്ടെയ്ക്ക് ചെന്നു. ഈപ്രായത്തിലും ഇതൊന്നും ത്യാഗമല്ലെന്നും അദ്ദേഹത്തിന് സിനിമയോട് അത്രയും ഇഷ്ട്ടം കൊണ്ടാണെന്നും ഷൈന്‍ കൂട്ടിച്ചേര്‍ത്തു.

ഖാലിദ് റഹ്മാന്റെ സംവിധാനത്തില്‍ മമ്മൂട്ടി കേന്ദ്ര കഥാപാത്രമായെത്തിയ   ഉണ്ടയില്‍ മമ്മൂട്ടിക്കൊപ്പം പ്രധാന വേഷത്തില്‍ ഷൈന്‍ ടോം ചാക്കോയും എത്തിയിരുന്നു