ഫഹദിന് ചില പ്രശ്‌നങ്ങളുണ്ട്, മോഹന്‍ലാലിനെ പോലെ എല്ലാം ചെയ്യാനാവില്ല.. അയാള്‍ക്കുള്ള പ്രശ്‌നങ്ങള്‍ എനിക്കുമുണ്ട്: ഷൈന്‍ ടോം ചാക്കോ

മോഹന്‍ലാലിനും മമ്മൂട്ടിക്കും ശേഷം മലയാള സിനിമയില്‍ ഉണ്ടായ നടനാണ് ഫഹദ് ഫാസില്‍ എന്ന് ഷൈന്‍ ടോം ചാക്കോ. എന്നാല്‍ ഫഹദിന് മോഹന്‍ലാലിനെ പോലെ ഡാന്‍സ് ചെയ്യാനൊന്നും ആവില്ല, തമാശ ചെയ്യാനും കഴിയില്ല. എന്നാല്‍ ചാപ്പാ കുരുശില്‍ ഫഹദിന്റെ സ്‌റ്റൈല്‍ കാണാം. അത് തന്നെ സഹായിച്ചിട്ടുണ്ട് എന്നാണ് ഷൈന്‍ ടോം ചാക്കോ പറയുന്നത്.

”ഫഹദ് അയാളെപ്പോലെയാണ് കരയുകയും ചിരിക്കുകയുമൊക്കെ ചെയ്തത്. അതുവരെയുള്ള എല്ലാ നടന്മാരിലും നമ്മള്‍ കണ്ടത് മോഹന്‍ലാലിനെയും മമ്മൂട്ടിയെയും തന്നെയാണ്. അതുകൊണ്ടുതന്നെ ഫഹദ് വരുന്നത് വരെ ഒരു പുതിയ ആക്ടര്‍ ഉണ്ടായിട്ടില്ലല്ലോ. മമ്മൂക്കയേക്കാളും മോഹന്‍ലാലിനേക്കാളും മികച്ച നടന്‍ എന്നല്ല പറയുന്നത്.”

”അടുത്ത നടന്‍ എന്നാണ്. പ്രേം നസീറിനും സത്യനും സുകുമാരനും ശേഷം മമ്മൂട്ടിയും മോഹന്‍ലാലുമുണ്ടായി. അതിന് ശേഷം താരങ്ങളുണ്ടാകുന്നുണ്ട്. ഫഹദിനുള്ള പ്രശ്നം എന്തെന്നാല്‍, മോഹന്‍ലാലിനെപ്പോലെ എല്ലാം ചെയ്യാനാവില്ല, ഡാന്‍സൊന്നും ചെയ്യാനാവില്ല. കൂടുതല്‍ ത്രില്ലര്‍ സ്വഭാവങ്ങളുള്ള കഥാപാത്രങ്ങളാണ് ചെയ്യുന്നത്.”

”തമാശ ചെയ്യാനും അത്ര എളുപ്പമല്ല. എന്നാല്‍ ഫഹദ് തന്റെ സ്വന്തം രീതിയിലാണ് എല്ലാം ചെയ്തത്. ആദ്യം കയ്യെത്തും ദൂരത്ത് ചെയ്തപ്പോള്‍ തനി കുഞ്ചാക്കോ ബോബന്‍ തന്നെയായിരുന്നു. ചാപ്പാ കുരുശില്‍ ഫഹദിന്റെ സ്‌റ്റൈല്‍ കാണാം. അത് എന്നെ സഹായിച്ചിട്ടുണ്ട്.”

”ഫഹദിന് ഡാന്‍സ് ചെയ്യാന്‍ ബുദ്ധിമുട്ടുള്ളത് പോലെ എനിക്കും ചില പ്രശ്നങ്ങളുണ്ട്. എന്റെ ഉച്ഛാരണ ശുദ്ധിയില്‍ കുറച്ചു ബുദ്ധിമുട്ടുണ്ട്. പിന്നെ സൗന്ദര്യത്തിലും. അതായത് ഫഹദിന്റെ അത്ര സൗന്ദര്യം. കാഴ്ചയില്‍ ഞാന്‍ ഒരു പ്രശ്നക്കാരനായി തോന്നും” എന്നാണ് ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ ഷൈന്‍ ടോം ചാക്കോ പറയുന്നത്.