ആഡംബര വാച്ച് പണികൊടുത്തു; അർനോൾഡ് ഷ്വാസ്നെ​ഗറിനെ വിമാനത്താവളത്തിൽ തടഞ്ഞുവെച്ചു

പ്രശസ്ത ഹോളിവുഡ് താരം അർനോൾഡ് ഷ്വാസ്നെ​ഗറിനെ ജർമ്മനിയിലെ മ്യൂണിച്ച് വിമാനത്താവളത്തിൽ തടഞ്ഞുവെച്ച് അധികൃതർ. അർനോൾഡിന്റെ കയ്യിലുണ്ടായിരുന്ന ആഡംബര വാച്ചുമായി ബന്ധപ്പെട്ടാണ് നടപടിയുണ്ടായത്.

സ്വിസ് ആഡംബര ബ്രാൻഡായ ഓഡെമാസ് പീ​ഗേയുടെ ആഡംബര വാച്ചായിരുന്നു അർനോൾഡ് ഉപയോഗിച്ചിരുന്നത്. ഓസ്ട്രേലിയയിൽ അർനോൾഡിന്റെ നേതൃത്വത്തിലുള്ള കാലാവസ്ഥ സംഘടനയുടെ ധനശേഖരണാർത്ഥം ലേലത്തിൽ വിൽക്കാൻ വേണ്ടിയാണ് അർനോൾഡ് വാച്ച് കയ്യിൽ കരുതിയിരുന്നത്.

Arnold Schwarzenegger held at Munich airport over luxury watch | Replica Watch Info

എന്നാൽ വാച്ചിന് പ്രത്യേക നികുതി അടക്കാത്തതിന്റെ പേരിലായിരുന്നു അധകൃതരുടെ നടപടിക്രമങ്ങൾ. എന്നാൽ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് നികുതി അടക്കാൻ അർനോൾഡ് ശ്രമിച്ചെങ്കിലും സാങ്കേതിക കാരണങ്ങൾ വിനയായി. ബാങ്ക് പ്രവൃത്തി സമയം കഴിയുകയും, എടിഎമ്മിൽ നിന്നും പിൻവലിക്കാവുന്ന തുകയിൽ അധികവും നികുതിയായതിനാൽ അങ്ങനെയും സാധിച്ചിരുന്നില്ല. കൂടാതെ ബാങ്ക് പ്രവൃത്തി സമയവും കഴിഞ്ഞിരുന്നു.

പിന്നീട് കസ്റ്റംസ് അധികൃതർ പുതിയ ക്രെഡിറ്റ് കാർഡ് മെഷീൻ കൊണ്ടുവണത്തിന് ശേഷമാണ് അർനോൾഡിന് നികുതി അടക്കാനായത്. മുന് മണിക്കൂറുകളോളം അർനോൾഡ് വിമാനത്താവളത്തിൽ ഇതേത്തുടർന്ന് കുടുങ്ങുകയുണ്ടായി.