കാണുമ്പോൾ ഒരു രസമൊക്കെ ഉണ്ട് എന്നത് സത്യം തന്നെയാണ്, ഇന്നത്തെ ജേക്ക് ഫ്രേസർ അടിച്ച അടി ഇന്ത്യൻ ക്രിക്കറ്റിന്റെ മരണമണി; വരാനിരിക്കുന്നത് വമ്പൻ അപകടം; സംഭവം ഇങ്ങനെ

ഐപിഎൽ ഒകെ അങ്ങ് തീരും, ശേഷം വരാനിരിക്കുന്നത് ലോകകപ്പാണ്. ഈ സീസണിൽ ഓരോ ടീമും 250 നപ്പുറമൊക്കെ അടിച്ച് മുന്നേറുമ്പോൾ ഇന്ത്യൻ ആരാധകർ ഓർക്കുന്ന കാര്യമാണ് ഇത്. ബുംറയും ചാഹലും ഒഴികെ ഈ സീസണിൽ പന്തെറിയുന്ന പല ബോളര്മാരും നല്ല രീതിയിൽ പ്രഹരം ഏറ്റുവാങ്ങുമ്പോൾ അത് ഇന്ത്യൻ ക്രിക്കറ്റിന് നൽകുന്നത് അത്ര നല്ല ശുഭസൂചന അല്ല. ലോകകപ്പ് ടീമിലേക്ക് പരിഗണിക്കപ്പെടാൻ സാധ്യതയുള്ളത്‌ എല്ലാ ബോളര്മാരെയും തല്ലി പതം വരുത്തുമ്പോൾ കാര്യങ്ങൾ ഇങ്ങനെ പോയാൽ ശരിയാകില്ല എന്ന് ആരാധകരും പറയുന്നു.

ഇന്ത്യൻ ബാറ്റർമാർ പലരും മികച്ച ഫോമിൽ കളിക്കുമ്പോൾ മറ്റ് രാജ്യത്ത് നിന്നുള്ള വിദേശ താരങ്ങൾ പലരും റെഡ് ഹോട്ട് ഫോമിലാണ്. അതിന് ഉദാഹരണമാണ് ഓസ്‌ട്രേലിയയുടെ ഡൽഹിക്ക് വേണ്ടി കളിക്കുന്ന ജേക്ക് ഫ്രേസർ-മക്ഗുർക്ക് അതുപോലെ തന്നെ ഹൈദരാബാദിന്റെ ട്രാവിസ് ഹെഡ് . ഇരുവരും ആക്രമണ ശൈലിയിലാണ് കളിക്കുന്നത്. ടീമുകൾക്ക് വേണ്ടി ആദ്യ പന്ത് മുതൽ ആക്രമിച്ചുകളിക്കുന്ന ഈ ശൈലി ഓസ്‌ട്രേലിയൻ ആരധകരെ സന്തോഷിപ്പിക്കുന്നു.

എന്നാൽ ഇന്ത്യൻ ആരാധകർ പ്രീമിയർ ലീഗിൽ ഇതൊക്കെ കാണുമ്പോൾ സന്തോഷിക്കുന്നുണ്ടെങ്കിലും ഹെഡും ജേക്ക് ഫ്രേസർ-മക്ഗുർക്കും ചേർന്നുള്ള കൂട്ടുകെട്ട് ലോകകപ്പിൽ എങ്ങാനും വന്നാൽ ഉണ്ടാക്കുന്ന ഇമ്പാക്ട് ഓർത്ത് പേടിക്കുന്നുണ്ട്. ബോളര്മാര്ക്ക് യാതൊരു വിലയും നൽകാതെ കളിക്കുന്ന ഇത്തരം താരങ്ങൾക്ക് ഇന്ത്യൻ ബോളർമാരുടെ ശൈലി ഇപ്പോൾ നന്നായി അറിയാം. ഇന്ന് ബുംറയെ വരെ ജേക്ക് ഫ്രേസർ-മക്ഗുർക്ക് തല്ലിത്തകർത്തിരുന്നു.

Read more

ചുരുക്കി പറഞ്ഞാൽ വലിയ സ്കോറുകളും 250 റൺ പിന്തുടരുന്നതും ഒകെ ശീലമാകുമ്പോൾ അത് ഇന്ത്യൻ ബോളര്മാര്ക്കും ഇന്ത്യൻ ടീമിനും നൽകുന്നത് ശുഭസൂചന അല്ല..