ടീം മൊത്തം അവന്റെ തലയിൽ ആണെന്നാണ് വിചാരം, അത് തെറ്റ് ആണെന്ന് മനസിലാക്കാൻ ഇന്ത്യൻ താരത്തിന് സാധിക്കുന്നില്ല; സൂപ്പർ താരത്തിനെതിരെ മിച്ചൽ മക്ലെനാഗൻ

ഇന്നലെ സൺറൈസേഴ്‌സ് ഹൈദരാബാദിനോട് 10 വിക്കറ്റിന് പരാജയപ്പെട്ടതിന് ശേഷം ന്യൂസിലൻഡ് പേസർ മിച്ചൽ മക്ലെനാഗൻ ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സ് (എൽഎസ്ജി) ക്യാപ്റ്റൻ കെ എൽ രാഹുലിൻ്റെ സ്ലോ പേസ്ഡ് 33 പന്തിൽ 29 റണ്ണിനെയും പൊതുവെ പതുക്കെയുള്ള ബാറ്റിംഗ് ശൈലിയെയും പരിഹസിച്ചു. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത എൽഎസ്ജിക്ക് ക്വിൻ്റൺ ഡി കോക്കിൻ്റെയും മാർക്കസ് സ്റ്റോയിനിസിൻ്റെയും രണ്ട് വിക്കറ്റുകൾ തുടക്കത്തിലേ നഷ്ടമായി. ശേഷം പതുക്കെ കളിച്ച രാഹുൽ ഇന്നിങ്സിന്റെ ഒരു ഭാഗം കഴിയുമ്പോൾ വേഗം കൂട്ടുമെന്ന് കരുതിയ സമയത്ത് അദ്ദേഹം പുറത്തായി.

രാഹുലിൻ്റെ പുറത്താകലോടെ ടീം സ്‌കോർ 57/3 എന്ന നിലയിലായി. എൽഎസ്‌ജിക്ക് തിരിച്ചുവരാനും 20 ഓവറിൽ 165/4 എന്ന നിലയിൽ ഫിനിഷ് ചെയ്യാനും അവരുടെ ഏറ്റവും മികച്ച പ്രകടനം പുറത്ത് കളിക്കേണ്ടിവന്നു. ഹൈദരാബാദ് ആകട്ടെ ഓപ്പണറുമാരുടെ തകർപ്പൻ പ്രകടനം കാരണം 10 ഓവർ ആകുമ്പോൾ തന്നെ വിജയം സ്വന്തമാക്കുക ആയിരുന്നു.

ഗെയിമിന് ശേഷം, മക്ലെനാഗൻ രാഹുലിനെതീരെ ആഞ്ഞടിച്ച് രംഗത്ത് വരുകയും ചെയ്തു.

“ഇത്തരത്തിൽ ഉള്ള പിച്ചിൽ പോലും നന്നായി ബാറ്റ് ചെയ്യാൻ പറ്റിയില്ലെങ്കിൽ രാഹുൽ പിന്നെ എവിടെ തിളങ്ങും. ഇങ്ങനെ പോയാൽ അയാൾക്ക് ഇന്ത്യൻ ടീമിൽ എങ്ങനെ അവസരം കിട്ടും. രാഹുലിന് മികച്ച പ്രകടനം നടത്താൻ സാധിക്കും. അവൻ മുമ്പും അതൊക്കെ ചെയ്തിട്ടുണ്ട്. പണ്ട് കോഹ്‌ലിക്ക് ഒരു വിചാരം ഉണ്ടായിരുന്നു-” ഞാൻ മാത്രമേ റൺ സ്കോർ ചെയ്യാൻ ഉള്ളു ഞാൻ ഇല്ലെങ്കിൽ ടീം തോൽക്കുമെന്ന്. ഇപ്പോൾ അത് മാറി, രാഹുലും അത്തരത്തിൽ ഉള്ള ചിന്താഗതി ഒഴിവാക്കി ആദ്യ പന്ത് മുതൽ ടി 20 ശൈലിയിലേക്ക് മാറണം.

“മറ്റുള്ളവരെ വിശ്വസിക്കൂ ഈ ജോലി ചെയ്യാൻ. താൻ ഇന്നിംഗ്‌സ് ബാറ്റ് ചെയ്തില്ലെങ്കിൽ അവർക്ക് സ്‌കോർ ലഭിക്കില്ലെന്ന് കരുതി അയാൾ ടീമിനെ മുഴുവൻ പുറകിൽ കയറ്റുന്നതായി തോന്നുന്നു. ആ ചിന്താഗതി തന്നെയാണ് മാറ്റേണ്ടത്” അദ്ദേഹം കൂട്ടിച്ചേർത്തു.

Read more

ഏറ്റവും ചുരുങ്ങിയ ഫോർമാറ്റിൽ മോശം ഫോമിന്റെ രാഹുൽ പലപ്പോഴും വിമർശനത്തിന് വിധേയരായിട്ടുണ്ട്. ഈ ഐപിഎൽ സീസണിൽ ഇതുവരെ 460 റൺസ് 32-കാരൻ നേടിയിട്ടുണ്ട്, എന്നിട്ടും 136.09 സ്‌ട്രൈക്ക് റേറ്റ് ഒരു ഓപ്പണറെ സംബന്ധിച്ച് വളരെ കുറവാണ് .