കിട്ടുന്നതില്‍ പകുതി പാവങ്ങള്‍ക്ക് കൊടുക്കും എന്നത്  അച്ഛന് കൊടുത്ത വാക്ക് : സന്തോഷ് പണ്ഡിറ്റ്

സ്റ്റാര്‍ മാജിക് പരിപാടിയില്‍ സന്തോഷ് പണ്ഡിറ്റ് പങ്കെടുത്തതിനെ തുടര്‍ന്ന് ഉണ്ടായ വിവാദങ്ങള്‍ ഇനിയും അവസാനിച്ചിട്ടില്ല. ഇപ്പോഴിതാ കിട്ടുന്നതില്‍ പകുതി പാവങ്ങള്‍ക്കു കൊടുക്കും എന്ന് അച്ഛന് കൊടുത്ത വാക്ക് ഞാന്‍ പാലിക്കുമെന്നും തനിക്കു പറയാന്‍ സ്വന്തമായി സിനിമയെങ്കിലും ഉണ്ട്, അത് ഇല്ലാത്തവരാണ് തന്നെ വിമര്‍ശിക്കുന്നതെന്നും സന്തോഷ് പണ്ഡിറ്റ് പറഞ്ഞു. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ്സ് തുറന്നത്. വിജയിക്കുന്നത് പ്രയാസമാണെന്നും അതിനേക്കാള്‍ ബുദ്ധിമുട്ടാണ് ആ വിജയം നിലനിര്‍ത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഇന്നുവരെ ഒരു ചാനലും എന്റെ സിനിമയുടെ സാറ്റലൈറ്റ് എടുത്തിട്ടില്ല എന്നു കരുതി സന്തോഷ് തോറ്റുപോയോ? അതിപ്പോ ഒരു സൂപ്പര്‍ സ്റ്റാറിനോടാണ് ചാനലുകള്‍ ചെയ്യുന്നതെങ്കിലോ? അവര്‍ എന്നേ ഫീല്‍ഡില്‍ നിന്ന് ഔട്ട് ആയേനെ! സന്തോഷ് ഇതുകൊണ്ടൊന്നും തോല്‍ക്കില്ല.

Read more

ഞാന്‍ ലാഭമുണ്ടാക്കുകയും എനിക്ക് കിട്ടുന്നതില്‍ പകുതി ഞാന്‍ പാവങ്ങള്‍ക്കു കൊടുക്കും എന്ന് എന്റെ അച്ഛന് കൊടുത്ത വാക്ക് പാലിക്കുകയും ചെയ്യും. ഞാന്‍ ജനങ്ങളുടെ മനസ്സ് മനസ്സിലാക്കി അവര്‍ക്ക് താത്പര്യമുള്ളതു കൊടുക്കുന്നു, വിജയിക്കുന്നു. അതില്‍ അസൂയ ഉള്ളവര്‍ ചൊറിഞ്ഞു കൊണ്ടിരിക്കും’. സന്തോഷ് പണ്ഡിറ്റ് പറയുന്നു.