'കൂട്ടായ്മയുടെ പരാജയം സിനിമയില്‍ ഇതുവരെ ഉണ്ടായിട്ടില്ല, ചിലപ്പോള്‍ വലിയ രീതിയില്‍ പരിഹസിക്കപ്പെടും, ഒറ്റപ്പെടും: തുറന്നുപറഞ്ഞ് രമേഷ് പിഷാരടി

തന്റെ പുതിയ ചിത്രമായ ‘നോ വേ ഔട്ടി’നേക്കുറിച്ച് മനസ്സുതുറന്ന് നടന്‍ രമേശ് പിഷാരടി. രക്ഷപ്പെടാന്‍ വഴിയില്ലാത്ത അവസ്ഥയാണ് നോ വേ ഔട്ട് എന്ന സിനിമ. . ഒരു സിനിമയുടെ വിജയം എപ്പോഴും കൂട്ടായ്മയുടെ വിജയമാണെന്നും എന്നാല്‍ കൂട്ടായ്മയുടെ പരാജയം ഇതുവരെ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം റിപ്പോര്‍ട്ടറുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു.

രക്ഷപെടാന്‍ വഴിയില്ലാത്ത അവസ്ഥതാണ് നോ വേ ഔട്ട് എന്ന സിനിമ. സിനിമയുടെ കഥ കേട്ടപ്പോള്‍ ആ കഥാപാത്രത്തിന് ഞാന്‍ ഫിറ്റാണെന്ന് തോന്നിയിതുകൊണ്ടാണ് ഈ സിനിമയിലേക്കെത്തിയത്. 25ദിവസമാണ് ഷൂട്ടിംഗ് ഉണ്ടായിരുന്നത് അതില്‍ 18 ദിവസവും ഒരു മുറിയില്‍ ഒരു സ്ഥലത്താണ് ഷൂട്ട് ചെയ്തത്. പക്ഷേ സ്‌ക്രീനിന്റെ പിന്നില്‍ എത്ര ബുദ്ധിമുട്ടി എന്ന് പറഞ്ഞ് പ്രേക്ഷകരോട് അവകാശപ്പെടാന്‍ കഴിയില്ല. സ്‌ക്രീനില്‍ കാണുന്നത് മാത്രമാണ് അവരെ സംബന്ധിച്ച് പ്രശ്നം. ആ ശ്രമങ്ങള്‍ സക്രീനില്‍ എത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. രമേഷ് വ്യക്തമാക്കി.

Read more

സിനിമയുടെ വിജയം എപ്പോഴും ഒരു കൂട്ടായ്മയുടെ വിജയമാണ്. പക്ഷേ ആ സിനിമ പരാജയപ്പെട്ടാല്‍ അത് സംവിധായകനും നായകനും എഴുത്തുകാരനും ഒറ്റയ്ക്ക് കൊണ്ടുപോകണം. കൂട്ടായ്മയുടെ പരാജയം ഇതുവരെയുണ്ടായിട്ടില്ല. അതാണ് സിനിമയിലുള്ള റിസ്‌ക്. ചിലപ്പോള്‍ വലിയ രീതിയില്‍ പരിഹസിക്കപ്പെടും , ഒറ്റപ്പെടും ആക്രമിക്കപ്പെടും’. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.