ഫുള്‍ ടൈം അമ്മ ഡബ്ല്യു വരച്ചത് പോലെ നടക്കണ്ടെന്ന് മക്കള്‍ പറയും, എനിക്ക് ചില മാറ്റങ്ങള്‍ വന്നിരുന്നു: പൂര്‍ണിമ

വര്‍ഷങ്ങള്‍ക്ക് ശേഷം ‘തുറമുഖം’ സിനിമയില്‍ ഒരു ശക്തയായ കഥാപാത്രത്തെ അവതരിപ്പിച്ച് സിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് നടി പൂര്‍ണിമ. ചിത്രത്തില്‍ താരം അവതരിപ്പിച്ച കഥാപാത്രത്തിന് ഏറെ പ്രശംസകള്‍ ലഭിക്കുകയും ചെയ്തിരുന്നു. സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞതിന് ശേഷമുള്ള കാര്യങ്ങളെ കുറിച്ചാണ് നടി ഇപ്പോള്‍ സംസാരിക്കുന്നത്.

തുറമുഖം കഴിഞ്ഞതിന് ശേഷം തനിക്ക് മാറ്റങ്ങള്‍ വന്നപോലെ തോന്നിയിരുന്നു എന്നാണ് പൂര്‍ണിമ പറയുന്നത്. ബിസിനസ് ചെയ്തിരുന്ന സമയത്താണെങ്കില്‍ പോലും പകല്‍ എത്ര തിരക്കുണ്ടായാലും രാത്രിയില്‍ താന്‍ അവര്‍ക്കൊപ്പം തന്നെയുണ്ടാകും.

മക്കള്‍ക്കൊപ്പം സംസാരിക്കാനും വഴക്കിടാനുമൊക്കെ അവരുടെ കൂടെ തന്നെ ഉണ്ടായിരുന്നു. തുറമുഖത്തിന് ശേഷം ആ ഫൈറ്റ് കുറച്ച് കൂടുതലായെന്നാണ് തോന്നുന്നത്. കാരണം അവിടുത്തെ ബാഗേജും കൂടി താന്‍ ഇവിടേക്ക് കൊണ്ട് വന്നോ എന്നാണ് അവരുടെ സംശയം.

തുറമുഖത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞതോടെ കൊവിഡ് വന്നു. ആ സമയത്ത് ഫാമിലിയുടെ കൂടെ ഒരുപാട് സമയം ചെലവഴിച്ചു. ഒരേ സമയം ഒരേ ആള്‍ക്കാരെ തന്നെയാണല്ലോ അന്ന് കണ്ട് കൊണ്ടിരിക്കുന്നത്. ശരിക്കും പറഞ്ഞാല്‍ ആ സമയത്ത് അവര്‍ക്ക് തന്നെ മതിയായി.

ഫുള്‍ ടൈം അമ്മ ഡബ്ല്യൂ വരച്ചത് പോലെ നടക്കണ്ടെന്ന് അവര്‍ പറയുമായിരുന്നു. ശരിക്കും ആ സമയത്ത് തനിക്കും ചില മാറ്റങ്ങള്‍ വന്നത് പോലെ തോന്നിയിരുന്നു. തുറമുഖത്തില്‍ താന്‍ അവതരിപ്പിച്ച ഉമ്മയുടെ കഥാപാത്രത്തെ കുറിച്ച് ഓര്‍ക്കുമ്പോ താന്‍ ഡിസ്‌കണക്ട് ആകുന്നത് പോലെ തോന്നിയിട്ടുണ്ട് എന്നാണ് പൂര്‍ണിമ ഒരു അഭിമുഖത്തില്‍ പറയുന്നത്.