പഞ്ചാബ് ഓപ്പണര്‍ പ്രിയാന്‍ഷ് ആര്യയ്‌ക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയതിന് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ മുരളി കാര്‍ത്തിക്കിനെതിരെ രൂക്ഷവിമര്‍ശനം. മുംബൈ ഇന്ത്യന്‍സ്-പഞ്ചാബ് കിങ്‌സ് ക്വാളിഫയര്‍ 2 മത്സരത്തിനിടെയായിരുന്നു പ്രിയാന്‍ഷ് ആര്യയ്‌ക്കെതിരെ കാര്‍ത്തിക്ക് വിവാദ പരാമര്‍ശം നടത്തിയത്. പഞ്ചാബിന്റെ മറുപടി ബാറ്റിങ്ങില്‍ 20 റണ്‍സെടുത്ത് പ്രിയാന്‍ഷ് പുറത്തായപ്പോള്‍ മുരളി കാര്‍ത്തിക്ക് താരത്തെ അധിക്ഷേപിച്ച് സംസാരിക്കുകയായിരുന്നു.
‘പ്രിയാന്‍ഷിന്റെ വിയോഗം’ എന്നാണ് പഞ്ചാബ് താരം പുറത്തായതിന് പിന്നാലെ മുരളി കാര്‍ത്തിക്ക് പറഞ്ഞത്. മത്സരം ലൈവായി സംപ്രേക്ഷണം ചെയ്യവേ കാര്‍ത്തിക്കില്‍ നിന്നുണ്ടായ ഈ പരാമര്‍ശത്തിന് വലിയ രീതിയിലുളള ആരാധകരോഷമാണ് സോഷ്യല്‍ മീഡിയയില്‍ ഉണ്ടായത്. പലരും ഇതിനെ വിവേകശൂന്യം എന്നും ഒരു ക്രിക്കറ്റ് പ്രൊഫഷണലില്‍ നിന്നും ഇത് പ്രതീക്ഷിച്ചിരുന്നില്ലെന്നുമാണ് കമന്റിട്ടത്.
Read more
മുരളി കാര്‍ത്തിക്കിനെതിരെ ഉടന്‍ കര്‍ശന നടപടിയെടുക്കാനാണ് ആരാധകര്‍ ബിസിസിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ചില ആരാധകര്‍ കാര്‍ത്തിക്കിനെ ഉടന്‍ കമന്ററി പാനലില്‍ നിന്നും നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ടു. ക്വാളിഫയര്‍ 2വില്‍ മുംബൈ ഇന്ത്യന്‍സിനെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ചാണ് പഞ്ചാബ് ഫൈനലില്‍ കേറിയത്. 87 റണ്‍സോടെ പുറത്താവാതെ നിന്ന് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരാണ് പഞ്ചാബിനെ വിജയതീരത്ത് എത്തിച്ചത്.