അഫ്ഗാനിസ്താനെതിരായ ഒന്നാം ഏകദിന ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് മികച്ച ജയം. ഏഴുവിക്കറ്റിനാണ് ഇന്ത്യയുടെ ജയം. മഴ കാരണം മത്സരം 25 ഓവറാക്കി ചുരുക്കിയിരുന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത അഫ്ഗാനിസ്താന് 24.5 ഓവറില്‍ 194 റണ്‍സെടുത്ത് പുറത്തായി. 13 പന്തുകള്‍ ശേഷിക്കെയാണ് ഇന്ത്യയുടെ ജയം. ഇതോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ ഇന്ത്യ മുന്നിലെത്തി (1-0).
മഴ തണുപ്പിച്ച കളിയില്‍, റഹ്മത്തുള്ള ഗുര്‍ബാസിന്റെ സെഞ്ചുറി പ്രകടനമാണ് (51 പന്തില്‍ 102) അഫ്ഗാനിസ്താനെ തുണച്ചത്. ഹഷ്മത്തുള്ള ഷാഹിദ് (27), അസ്മത്തുള്ള ഒമറാസി (26) എന്നിവരും ടീം സ്കോര്‍ ഉയര്‍ത്തി. ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത ഇന്ത്യക്കുവേണ്ടി ഗുര്‍ണുര്‍ ബ്രാറും ഹര്‍ഷ് ദുബൈയും മികച്ച രീതിയില്‍ പന്തെറിഞ്ഞു. ഇരുവരും മൂന്നുവിക്കറ്റ് വീതം വീഴ്ത്തി. അര്‍ഷ്ദീപ് സിങ്ങും നിതീഷ് കുമാര്‍ റെഡ്ഡിയും രണ്ടുവിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്കുവേണ്ടി ശുഭ്മാന്‍ ഗില്‍ 66 പന്തില്‍ 84 റണ്‍സെടുത്തു. കെഎല്‍ രാഹുല്‍ (39), ഇഷാന് കിഷന് (34) എന്നിവരും പൊരുതി. രോഹിത് ശര്‍മ (16), ശ്രേയസ് അയ്യര്‍ (12) എന്നിവര്‍ക്ക് തിളങ്ങാനായില്ല. അഫ്ഗാനുവേണ്ടി റാഷിദ് ഖാനും സായുര്‍ റഹ്മാനും ഓരോ വിക്കറ്റ് വീഴ്ത്തി.
മത്സരത്തിൽ രോഹിത് ശർമയുടെ അനാസ്ഥ കൊണ്ട് അദ്ദേഹം റണൗട്ട് ആയിരുന്നു. ഫീൽഡറിന്റെ കൈയിൽ കിട്ടിയ പന്ത് കണ്ട് ഗിൽ സിംഗിൾ നിഷേധിച്ചിരുന്നു. എന്നാൽ രോഹിത് ഈ സമയത്തിനകം പിച്ചിന്റെ പകുതി എത്തുകയും തിരികെ ഓടിയപ്പോൾ റണൗട്ട് ആകുകയും ചെയ്തു. അതിൽ ഗില്ലിനെതിരെ വൻ ആരാധകരോഷമായിരുന്നു ഉയർന്നിരുന്നത്. അതിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് ഗിൽ.
Read more
‘ രോഹിത് ഭായ് റീപ്ലേ കണ്ടിരുന്നു. അതിനു ശേഷം അദ്ദേഹം എന്നോട് സാരമില്ലെന്ന് പറഞ്ഞു. മുൻപ് ഒരിക്കൽ അഫ്ഗാനിസ്ഥാനെതിരെയുള്ള ടി 20 യിൽ അദ്ദേഹം ഇത് പോലെ തന്നെ പുറത്തായിട്ടുണ്ട്’ ഗിൽ പറഞ്ഞു.







