സാറിനോട് ഒന്ന് പറയുമോ ഈ പാട്ട് കുറച്ചുകാലത്തേക്ക് ഇടരുതെന്ന് എന്ന് ഫഹദിന്റെ ഡ്രൈവര്‍ എന്നോട് പറഞ്ഞിട്ടുണ്ട്: നസ്രിയ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളിലൊന്നാണ് ഫഹദ്-ഫാസില്‍ നസ്രിയ. ബാംഗ്ലൂര്‍ ഡേയ്സില്‍ ഭാര്യഭര്‍ത്താക്കന്‍മാരായി അഭിനയിച്ചതിന് ശേഷമായാണ് ഇരുവരും യഥാര്‍ത്ഥ ജീവിതത്തിലും ഒന്നിച്ചത്.ഇപ്പോഴിതാ .ബാംഗ്ലൂര്‍ ഡേയ്‌സില്‍ താന്‍ പാടിയ പാട്ട് ഫഹദിന് ഒരുപാടിഷ്ടമാണെന്ന് പറയുകയാണ് നടിയിപ്പോള്‍.

ഈ പാട്ട് അദ്ദേഹം എപ്പോഴും കേള്‍ക്കുമായിരുന്നുവെന്നും താരം പറഞ്ഞു. എനിക്ക് വളരെ സ്‌പെഷലായ പാട്ടാണിത്. നമ്മുടെ ഷൂട്ടിന്റെ സമയത്ത് ഫഹദ് സ്ഥിരം കേട്ടോണ്ടിരിക്കുന്ന പാട്ടായിരുന്നു ഇത്. ഞാന്‍ പാടിയിട്ടില്ലായിരുന്നു, ട്രാക്കായിരുന്നു അന്ന് ഫഹദ് കേട്ടിരുന്നത്.

ഞാന്‍ പാടിയതിന് ശേഷം ഒത്തിരി തവണ കേള്‍ക്കുമായിരുന്നു. മാഡം, സാറിനോട് ഒന്ന് പറയുമോ ഈ പാട്ട് കുറച്ചുകാലത്തേക്ക് ഇടരുതെന്ന് എന്ന് ഫഹദിന്റെ ഡ്രൈവര്‍ എന്നോട് പറഞ്ഞിട്ടുണ്ട്. ഇടയ്ക്കിടയ്ക്ക് ഈ പാട്ട് മൂളാന്‍ ഫഹദും പറയുമായിരുന്നുവെന്നും നസ്രിയ പറഞ്ഞു.

ഫഹദ് ഫാസില്‍ പ്രധാനവേഷങ്ങളിലൊന്നിലെത്തുന്ന വിക്രം കഴിഞ്ഞ ദിവസമാണ് തീയേറ്ററുകളിലേക്ക് എത്തിയത്. കമല്‍ഹാസന്‍ നായകനാകുന്ന ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രം ആരാധകരുടെ കൈയ്യടി നേടുകയാണ്. ചിത്രത്തിലെ ഫഹദിന്റെ പ്രകടനവും കൈയ്യടി നേടുന്നുണ്ട്.