ആ സാഹചര്യത്തില്‍ വിവാഹമോചനം ആയിരുന്നു ഏറ്റവും മികച്ച തീരുമാനം, അവള്‍ സന്തോഷത്തിലാണ്: നാഗചൈതന്യ

വിവാഹ മോചനത്തെ കുറിച്ച് പ്രതികരിച്ച് നാഗചൈതന്യ. വ്യക്തിപരമായ സന്തോഷത്തിന് വേണ്ടി തങ്ങള്‍ ഇരുവരും ആലോചിച്ചെടുത്ത തീരുമാനമാണിത് എന്നാണ് മാധ്യമങ്ങളോട് നാഗചൈതന്യ പ്രതികരിക്കുന്നത്. തങ്ങള്‍ എടുത്ത ഏറ്റവും മികച്ച തീരുമാനമാണത് എന്നും നാഗചൈതന്യ പറയുന്നു.

പിരിഞ്ഞിരിക്കുന്നതില്‍ കുഴപ്പമില്ല. അത് വ്യക്തിപരമായ സന്തോഷത്തിനായി പരസ്പരം എടുത്ത തീരുമാനമാണ്. അവള്‍ സന്തോഷവതിയാണെങ്കില്‍, താനും സന്തോഷവാനാണ്. അതിനാല്‍ അത്തരമൊരു സാഹചര്യത്തില്‍ വിവാഹമോചനമാണ് ഏറ്റവും നല്ല തീരുമാനം എന്ന് നാഗചൈതന്യ പറഞ്ഞു.

ഏറെ നാളുകളായി പ്രചരിച്ചു കൊണ്ടിരുന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ഒക്ടോബര്‍ 2ന് ആണ് തങ്ങള്‍ വേര്‍പിരിയുന്നതായി നാഗചൈതന്യയും സാമന്തയും അറിയിച്ചത്. 2017 ഒക്ടോബറിലാണ് സാമന്തയും നാഗ ചൈതന്യയും വിവാഹിതരായത്.

Read more

വിവാഹമോചനത്തിന് പിന്നിലെ കാരണം സാമന്തയും നാഗ ചൈതന്യയും വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ചില ബോള്‍ഡ് വേഷങ്ങള്‍ ചെയ്യാനുള്ള സാമന്തയുടെ തീരുമാനത്തില്‍ ചൈതന്യയുടെ കുടുംബം തൃപ്തരല്ലെന്ന് ബോളിവുഡ് ലൈഫ് റിപ്പോര്‍ട്ടില്‍ പറയുന്നു.