നടി മീനയുടെ ഭര്‍ത്താവും വ്യവസായിയുമായ വിദ്യാസാഗര്‍ ഈയിടെയാണ് അന്തരിച്ചത്. ഇപ്പോഴിതാ ഭര്‍ത്താവിനെക്കുറിച്ച് മീന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ച വാക്കുകളാണ് ശ്രദ്ധ നേടുന്നത്
”നിങ്ങള്‍ ഞങ്ങളുടെ അനുഗ്രഹമായിരുന്നു, എന്നാല്‍ വളരെ വേഗം ഞങ്ങളില്‍ നിന്ന് അകന്നുപോയി. ഞങ്ങളുടെ (എന്റെ) ഹൃദയങ്ങളില്‍ എന്നും നിങ്ങളുണ്ടാകും. നിങ്ങളുടെ സ്നേഹത്തിനും പ്രാര്‍ഥനക്കും ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് നല്ല ഹൃദയങ്ങള്‍ക്ക് നന്ദി പറയാന്‍ ഞാനും എന്റെ കുടുംബവും ആഗ്രഹിക്കുന്നു.
ഞങ്ങള്‍ക്ക് തീര്‍ച്ചയായും അവ ആവശ്യമാണ്. ഞങ്ങളെ സ്നേഹിക്കുകയും കരുതുകയും ചെയ്യുന്ന കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും നന്ദിയുണ്ട്. ആ സ്നേഹം ഞങ്ങളറിയുന്നു” മീന കുറിച്ചു. കഴിഞ്ഞ ജൂണ്‍ 28നാണ് വിദ്യാസാഗര്‍ വിടപറയുന്നത്.
കഴിഞ്ഞവര്‍ഷം ഫെബ്രുവരിയില്‍ മീനയ്ക്കും ഭര്‍ത്താവിനും കോവിഡ് ബാധിച്ചിരുന്നു. അസുഖം ഭേദമായശേഷവും വിദ്യാസാഗറിന് ശ്വാസകോശരോഗങ്ങള്‍ തുടര്‍ന്നു. ആറുമാസമായി ചെന്നൈയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
Read more
2009 ജൂണിലാണ് മീനയും സാഗറും വിവാഹിതരായത്.ബാലതാരമായ നൈനിക മകളാണ്.