മലയാള സിനിമയെ ഇപ്പോൾ മുന്നിൽ നിന്ന് നയിക്കുന്നത് മമ്മൂട്ടി; പ്രശംസകളുമായി സിബി മലയിൽ

മലയാള സിനിമയിലെ മികച്ച സംവിധായകരിൽ ഒരാളാണ് സിബി മലയിൽ. തനിയാവർത്തനം, കിരീടം, ദശരഥം, ഹിസ് ഹൈനസ് അബ്ദുള്ള, ഭാരതം, സദയം, കമലദളം, ആകാശദൂത്, ചെങ്കോൽ, സമ്മർ ഇൻ ബത്ലഹേം തുടങ്ങീ നിരവധി മികച്ച സിനിമകളാണ് സിബി മലയിൽ മലയാളത്തിന് സമ്മാനിച്ചത്.

ഇപ്പോഴിതാ മമ്മൂട്ടിയെ കുറിച്ചും മമ്മൂട്ടിയുടെ സിനിമകളുടെ തിരഞ്ഞെടുപ്പിനെ കുറിച്ചും സംസാരിക്കുകയാണ് സിബി മലയിൽ. ഇപ്പോൾ മലയാള സിനിമയെ മുന്നിൽ നിന്ന് നയിക്കുന്നത് മമ്മൂട്ടിയാണെന്നാണ് സിബി മലയിൽ പറയുന്നത്.

“മലയാളത്തിൻ്റെ സുവർണ കാലഘട്ടമായി നമ്മൾ ഇപ്പോഴുള്ള സിനിമകളെ കണ്ടാൽ, അതിനെ മുന്നിൽ നിന്ന് നയിക്കുന്നത് മമ്മൂട്ടിയാണ്.മമ്മൂട്ടി കഴിഞ്ഞ രണ്ട് മൂന്ന് വർഷങ്ങളിൽ ചെയ്ത കഥാപാത്രങ്ങൾ നോക്കൂ.

മുമ്പ് ചെയ്തിട്ടുള്ള ഒരു കഥാപാത്രത്തിനെയും റിപ്പീറ്റ് ചെയ്യാൻ മമ്മൂട്ടി ശ്രമിച്ചിട്ടില്ല. പുഴു, റോഷാക്ക്, കണ്ണൂർ സ്ക്വാഡ്, ഭ്രമയുഗം, നൻപകൽ നേരത്ത് മയക്കം തുടങ്ങിയ സിനിമകൾ എത്ര മാത്രം വൈവിധ്യതായിലാണ് അയാൾ ചെയ്യുന്നത്. ഞെട്ടിപ്പിക്കുന്ന കാരക്ടർ സെലക്ഷനും പെർഫോമൻസുമല്ലേ?”

Read more

ഫാസിലിന്റെയും പ്രിയദർശന്റെയും സഹസംവിധായകനായി പ്രവർത്തിച്ചുകൊണ്ടാണ് സിനിമയിലേക്ക് സിബി മലയിൽ കടന്നു വരുന്നത്. 1985 ൽ പുറത്തിറങ്ങിയ ‘മുത്താരംകുന്ന് പി. ഒ’ ആണ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം. ആസിഫ് അലിയെ നായകനായെത്തിയ ‘കൊത്ത്’ എന്ന ചിത്രമാണ് സിബി മലയിലിന്റെ അവസാനമിറങ്ങിയ ചിത്രം.