ദീപികേ നിങ്ങളുടെ പേരില്‍ അഭിമാനിക്കുന്നു; പ്രശംസിച്ച് കാര്‍ത്തിക് ആര്യന്‍

ദീപിക പദുക്കോണിനെ പിന്തുണച്ച് ബോളിവുഡ് നടന്‍ കാര്‍ത്തിക് ആര്യന്‍. ജെഎന്‍യു ക്യാമ്പസ് സന്ദര്‍ശിച്ച ദീപികയുടെ പ്രവൃത്തിയില്‍ അഭിമാനം തോന്നുന്നെന്ന് കാര്‍ത്തിക് ആര്യന്‍ പറഞ്ഞു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കാര്‍ത്തിക് ഇക്കാര്യം വ്യക്തമാക്കിയത്.

“ദീപികയുടെ ഇന്നലത്തെ പ്രവൃത്തിയില്‍ അഭിമാനം തോന്നുന്നു. നിരവധി പൗരന്മാര്‍ ഇതിനെ അനുകൂലിച്ച് രംഗത്തെത്തുകയും സംസാരിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. നമ്മുടെ രാജ്യത്ത് ഇത്തരം ആക്രമണങ്ങള്‍ ഉണ്ടാകേണ്ടതല്ല. കര്‍ശന നടപടി എടുക്കുമെന്ന് പ്രതീക്ഷിക്കുന്നു”- കാര്‍ത്തിക് ആര്യന്‍ പറഞ്ഞു.

Read more

അക്രമികള്‍ ക്യാമ്പസില്‍ കയറിയ വീഡിയോ കണ്ടെന്നും ഇപ്പോഴത്തെ അന്തരീക്ഷം വളരെ മോശമാണെന്നും നടപടി ഉണ്ടാകണമെന്നും കാര്‍ത്തിക് കൂട്ടിച്ചേര്‍ത്തു.