ഫഹദിനെ നായകനാക്കി സിനിമ ചെയ്യുന്നതിലെ പൊളിറ്റിക്‌സ്? മറുപടിയുമായി ഫാസില്‍

16 വര്‍ഷത്തിനു ശേഷം നിര്‍മ്മാതാവായി  തിരിച്ചെത്തുകയാണ് ഫാസില്‍. ഫാസില്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ നായകന്‍ ഫഹദ് ഫാസിലാണ്. കൈയെത്തും ദൂരത്തിന് ശേഷം ഫഹദും ഫാസിലും ഒന്നിക്കുന്നതിന്റെ ആവേശം ആരാധകര്‍ക്കുമുണ്ട്.

ചിത്രത്തില്‍ എന്തുകൊണ്ടാണ് ഫഹദിനെ തന്നെ നായകനാക്കാന്‍ തീരുമാനിച്ചത് എന്ന ചോദ്യത്തിന് അതിന് പിന്നില്‍ ഒരു പൊളിറ്റിക്‌സും ഇല്ലെന്നായിരുന്നു ഫാസിലിന്റെ മറുപടി.

‘ഫഹദിന് പറ്റിയ കഥാപാത്രമാണ്. കഥ കേട്ടപ്പോള്‍ അവനും എക്‌സൈറ്റഡായി. പിന്നെ കൈയെത്തും ദൂരത്തിന് ശേഷം അവന്‍ അഭിനയിക്കുന്ന ചിത്രം ഞാന്‍ നിര്‍മ്മിക്കുന്നു എന്ന വിശേഷണം കൂടി ,’ വെള്ളിനക്ഷത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ഫാസില്‍ പറഞ്ഞു.

Read more

മലയന്‍കുഞ്ഞെന്നാണ് ഈ ചിത്രത്തിന്റെ പേര്. മണ്ണിടിച്ചിലിന്റെ പശ്ചാത്തലത്തിലാണ് സിനിമ പോകുന്നത്. സാങ്കേതിക തികവുള്ള ചിത്രമാണ് ഇത്. ചെലവ് ചുരുക്കിയുള്ള ചിത്രമേയല്ല മലയന്‍കുഞ്ഞ്, ഫാസില്‍ പറഞ്ഞു.