ആദ്യ ഭാര്യ റീന ദത്തയുമായി വേർപിരിഞ്ഞ ശേഷം ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ വെളിപ്പെടുത്തി ആമിർ ഖാൻ. റീനയുമായുളള വേർപിരിയലിന് ശേഷം താൻ സ്വയം ഇല്ലാതാകാൻ ശ്രമിച്ചുവെന്നാണ് ആമിർ പറഞ്ഞത്. ക്വായമത് സെ ക്വായമത് തഖ് എന്ന സിനിമയിൽ പ്രവർത്തിച്ച സമയമാണ് ആമിർ ഖാനും റീന ദത്തയും തമ്മിൽ പ്രണയത്തിലായത്. തുടർന്ന് 1986 എപ്രിൽ 18ന് ഇവരുടെ വിവാഹം നടന്നു. ഈ ബന്ധത്തിൽ രണ്ട് മക്കളാണ് ആമിർ ഖാനുളളത്. കുറെക്കാലം നല്ല രീതിയിൽ പോയ ബന്ധമായിരുന്നു ഇത്.
എന്നാൽ 16 വർഷത്തെ ദാമ്പത്യത്തിന് ശേഷം 2002ൽ ചില അസ്വാരസ്യങ്ങളെ തുടർന്ന് ആമിറും റീനയും വേർപിരിയുകയായിരന്നു. റീന ദത്തയുമായി വേർപിരിഞ്ഞ ദിവസം വൈകിട്ട് ഒരു ഫുൾ ബോട്ടിൽ മദ്യം ഞാൻ കഴിച്ചുവെന്ന് ആമിർ ഖാൻ ഓർത്തെടുത്തു. പിന്നീടുളള ഒന്നരവർഷം പൂർണമായും മദ്യത്തിന് അടിമയായിരുന്നു ഞാൻ.
Read more
ആ സമയത്തൊന്നും എനിക്ക് ഉറങ്ങാൻ സാധിച്ചിരുന്നില്ല. മദ്യപാനം കൂടിയത് കാരണം എനിക്ക് ബോധം നഷ്ടപ്പെട്ടിരുന്നു. ഞാൻ എന്നെ തന്നെ കൊല്ലാൻ ശ്രമിച്ചു, ആമിർ ഖാൻ കൂട്ടിച്ചേർത്തു. റീന ദത്തയ്ക്ക് ശേഷം കിരൺ റാവുവിനെ 2005ൽ ആമിർ ഖാൻ വിവാഹം കഴിച്ചു. എന്നാൽ ഈ ബന്ധവും കുറച്ചുവർഷത്തിന് ശേഷം വേർപിരിയലിലേക്ക് എത്തി. 2021ലാണ് ആമിറും കിരണും വേർപിരിഞ്ഞത്.