സിനിമകള്‍ എല്ലാം പൊട്ടിയാലും പ്രതിഫലം കുറയ്ക്കില്ല, ചില നടന്മാര്‍ക്ക് മാത്രം ഫിക്സഡ് ബിസിനസുണ്ട്: ധ്യാന്‍ ശ്രീനിവാസന്‍

സിനിമകള്‍ പരാജയപ്പെട്ടാലും നടന്മാര്‍ പ്രതിഫലം കുറയ്ക്കാന്‍ തയാറാവില്ലെന്ന് നടന്‍ ധ്യാന്‍ ശ്രീനിവാസന്‍. തനിക്ക് ശേഷം സിനിമയിലേക്ക് വന്ന പലരും തന്റെ ഇരട്ടിയുടെ ഇരട്ടി പ്രതിഫലം വാങ്ങുന്നുണ്ട്. എന്നാല്‍ സിനിമകള്‍ പരാജയപ്പെട്ട് മാര്‍ക്കറ്റ് വാല്യു ഇടിയുമ്പോഴും ആരും പ്രതിഫലം കുറയ്ക്കില്ല എന്നാണ് ധ്യാന്‍ പറയുന്നത്.

കഴിഞ്ഞ പ്രാവശ്യം ഇറങ്ങിയ തന്റെ സിനിമകളില്‍ പലതും തിയേറ്ററില്‍ പരാജയമാണ്. പക്ഷെ അതെല്ലാം വില്‍പ്പന നടന്നവയാണ്. പരാജയമാമെങ്കിലും തിയേറ്ററില്‍ ഓടാതെ പോയിട്ടില്ല. എന്നാല്‍ തനിക്ക് ശേഷം വന്ന പലര്‍ക്കും വലിയ മാര്‍ക്കറ്റ് വാല്യൂ ഇല്ലെങ്കിലും തന്റെ പ്രതിഫലത്തിന്റെ ഇരട്ടിയുടെ ഇരട്ടി അവര്‍ വാങ്ങുന്നുണ്ട്.

അവരുടെയൊക്കെ മാര്‍ക്കറ്റ് വാല്യൂ തന്റെ അത്രയെ ഉള്ളൂ. അതൊന്നും അംഗീകരിച്ച് കൊടുക്കരുതെന്ന് താന്‍ പറയുന്നില്ല. കാരണം അവര്‍ ഡിമാന്‍ഡ് ചെയ്യുമ്പോള്‍ കൊടുക്കാന്‍ പ്രൊഡക്ഷന്‍ ഹൗസുണ്ട് ഇവിടെ. റീച്ചുള്ള മെയിന്‍ സ്ട്രീം നടന്മാര്‍ ഒഴിച്ചുള്ളവരുടെ കാര്യമാണ് പറയുന്നത്.

ഒരു നടന്റെ മൂന്ന് സിനിമകള്‍ പൊട്ടി, പക്ഷെ അയാള്‍ ശമ്പളം കുറക്കുന്നില്ല. മൂന്ന് പടം പൊട്ടിയിട്ടും പ്രതിഫലം വാങ്ങുന്നത് മൂന്നര കോടി, നാലു കോടിയാണ്. അയാളുടെ സാറ്റലൈറ്റ് വാല്യൂവിലും ഡിജിറ്റല്‍ വാല്യൂവിലും ഇടിവ് വന്നിട്ടുണ്ടാകും, പടങ്ങള്‍ ബിസിനസ് ചെയ്യാനും ബുദ്ധിമുട്ടികളുണ്ടാകും.

മൂന്നും നാലും പടം പൊട്ടിയിട്ടും അയാള്‍ വാങ്ങിക്കുന്ന സാലറി പഴയതു തന്നെയാവും. കാരണം ആരും കുറക്കില്ല, കൂട്ടുകയെ ഉള്ളു. ചില നടന്മാര്‍ക്ക് മാത്രം ഫിക്സഡ് ബിസിനസുണ്ട്. അതിന്റെ താഴെയാണ് താന്‍ ഉള്‍പ്പെടെയുള്ള നടന്മാര്‍ എന്നാണ് ധ്യാന്‍ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.