' പത്ത് വര്‍ഷത്തോളം ഊമയായി സിനിമയില്‍ നിലകൊണ്ടു, ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളേക്കാള്‍ താഴെ സ്ഥാനം, ലൊക്കേഷനില്‍ ഭക്ഷണം പോലുമില്ല': തുറന്നു പറഞ്ഞ് ബാബുരാജ്

സിനിമയില്‍ തുടക്കകാലത്തെ അനുഭവങ്ങള്‍ പങ്കുവെച്ച് നടന്‍ ബാബുരാജ്. വക്കീല്‍ വേഷം ഉപേക്ഷിച്ചാണ് ബാബുരാജ് സിനിമയില്‍ എത്തിയത്. തുടക്കകാലത്ത് ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളേക്കാള്‍ താഴെയായിരുന്നു സ്ഥാനം. അന്ന് കാര്‍ ഉണ്ടായിരുന്നെങ്കിലും സിനിമയിലെ റോള്‍ പോകുമെന്ന് കരുതി ദൂരെ നിര്‍ത്തി ലൊക്കേഷനിലേക്ക് നടന്ന് വരും എന്ന് താരം പറയുന്നു.

വര്‍ഷത്തോളം ഊമയായി സിനിമയില്‍ നിലകൊണ്ടു. അടികൊള്ളാന്‍ വേണ്ടി അഭിനയിക്കാന്‍ പോകുക. ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളേക്കാള്‍ താഴെയാ സ്ഥാനം. ലൊക്കേഷനില്‍ ഭക്ഷണം പോലുമില്ല. അന്ന് കാര്‍ ഉണ്ടായിരുന്നെങ്കിലും വണ്ടി ദൂരെ സ്ഥലത്ത് നിര്‍ത്തിയിട്ട് ലൊക്കേഷനിലേക്ക് നടക്കും.

കാര്‍ ഉണ്ടെന്നറിഞ്ഞാല്‍ ഉള്ള റോള്‍ പോവും എന്നാണ് ബാബുരാജ് കൗമുദി ഫ്‌ളാഷ് മൂവിസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. വില്ലന്‍ വേഷങ്ങളില്‍ സിനിമയില്‍ തിളങ്ങിയ ബാബുരാജ് പിന്നീട് ഹ്യൂമര്‍ റോളുകളും സഹനട വേഷങ്ങളും ചെയ്ത് തിളങ്ങി. നിര്‍മ്മാതാവ്, സംവിധായകന്‍, തിരക്കഥാകൃത്ത് എന്നീ റോളുകളിലും താരം എത്തി.

നടന്‍ വിശാല്‍ നായകനാകുന്ന തമിഴ് സിനിമയിലാണ് ബാബുരാജ് ഇപ്പോള്‍ അഭിനയിക്കുന്നത്. ചെന്നൈയില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ജോജി എന്ന ചിത്രമാണ് താരത്തിന്റെകതായി ഒടുവില്‍ പുറത്തിറങ്ങിയത്. ചിത്രത്തിലെ കഥാപാത്രം ജോമോന് ഏറെ പ്രേക്ഷകപ്രീതി ലഭിച്ചിരുന്നു.