'ഞാന്‍ നാണമില്ലാതെ അഭിനയിക്കണം എന്നാണല്ലേ പറയുന്നത്! എന്നാല്‍ അങ്ങനെ ആയിക്കോട്ടെ', എന്ന് മോഹന്‍ലാല്‍..: ബി. ഉണ്ണികൃഷ്ണന്‍ പറയുന്നു

മോഹന്‍ലാലിന്റെ ‘ആറാട്ട്’ സിനിമ തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. ലോകമെമ്പാടുമുള്ള 2700 സ്‌ക്രീനുകളിലാണ് ആറാട്ട് പ്രദര്‍ശനത്തിനെത്തുന്നത്. കേരളത്തില്‍ മാത്രം 522 സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്.

ചിത്രത്തില്‍ ഒന്ന് അഴിഞ്ഞ് അഭിനയിക്കണം എന്നായിരുന്നു താന്‍ മോഹന്‍ലാലിനോട് പറഞ്ഞത് എന്നാണ് സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്‍ മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. നെയ്യാറ്റിന്‍കര ഗോപനായി ലാല്‍ സാറിനെ കാണുന്നതു തന്നെ വലിയ സന്തോഷമായിരുന്നു.

തന്റെ സിനിമകളില്‍ അദ്ദേഹം മുമ്പ് ചെയ്തിട്ടുള്ള കഥാപാത്രങ്ങളൊക്കെ ഉള്ളിലേക്ക് വികാരങ്ങള്‍ ഒതുക്കുന്ന അത്രയും പ്രക്ഷുബ്ദമായ മാനസികാവസ്ഥ ഉള്ളവരുമായിരുന്നു. ഇതു പോലെ ഉല്ലാസവാനായ ഒരു കഥാപാത്രത്തെ തന്റെ സിനിമയില്‍ അദ്ദേഹം ചെയ്തിട്ടില്ല.

അത്തരത്തിലുള്ള ഒരു ‘അഴിയല്‍’ ലാല്‍ സാറിന്റെ ഭാഗത്തു നിന്നുണ്ടായിട്ടുണ്ട്. വളരെ റിലാക്‌സ്ഡ് ആയി, രസകരമായി അദ്ദേഹം ആ കഥാപാത്രത്തിലേക്ക് ഇഴുകിച്ചേര്‍ന്നു. തിരക്കഥയുടെ ഘട്ടം മുതല്‍ അദ്ദേഹത്തില്‍ നിന്ന് ആവശ്യപ്പെടുന്ന സംഗതി ‘ഒന്ന് അഴിഞ്ഞഴിഞ്ഞ് അഭിനയിക്കണം’ എന്നായിരുന്നു.

Read more

‘ഒന്നഴിയാം’ എന്ന വാക്കാണ് ഞാന്‍ ഏറ്റവും കൂടുതല്‍ തവണ അദ്ദേഹത്തോട് പറഞ്ഞിട്ടുള്ളത്. ഒരു ഘട്ടത്തില്‍ അദ്ദേഹം എന്നോടു പറഞ്ഞു, ‘ഞാന്‍ നാണമില്ലാതെ അഭിനയിക്കണം എന്നാണല്ലേ പറയുന്നത്! എന്നാല്‍ അങ്ങനെ ആയിക്കോട്ടെ’ എന്നാണ് മോഹന്‍ലാല്‍ പറഞ്ഞതെന്ന് ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു.