അന്നു മുതല്‍ ഞാന്‍ വീഗനാണ്, ബ്യൂട്ടി പാര്‍ലറിലൊന്നും പോകുന്നില്ല: അമല പോള്‍

ജീവിതത്തിന്റെ മോശം സമയത്ത് നടത്തിയ ഹിമാലയന്‍ യാത്രയാണ് ജീവിതത്തെ കുറിച്ച് പുതിയ കാഴ്ച്ചപ്പാടുകള്‍ തന്നതെന്ന് അമല അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഹിമാലയന്‍ യാത്രയ്ക്ക് ശേഷം തന്റെ ജീവിതം ആകെ മാറിയെന്നും താന്‍ വീഗനും വെജിറ്റേറിയനുമാണെന്നാണ് അമല പറയുന്നത്.

“വിജയ്യുമായുള്ള വിവാഹമോചനം എന്നെ ശരിക്കും ഉലച്ചിരുന്നു. ഒരുപാട് കുറ്റപ്പെടുത്തലുകള്‍ ഞാന്‍ കേട്ടു. എനിക്ക് 24 വയസ്സ്. ഞാന്‍ ദുര്‍ബലയായാല്‍ അതെന്റെ കുടുംബത്തെ കൂടുതല്‍ ദുര്‍ബലപ്പെടുത്തുമെന്നു തോന്നി. അങ്ങനെയാണ് ഹിമാലയന്‍ യാത്ര പോകാന്‍ തീരുമാനിച്ചത്. 10 ദിവസം നീണ്ട ട്രെക്കിംഗ് ഉണ്ടായിരുന്നു. അത് വല്ലാത്ത ഒരു അനുഭവവും പ്രചോദനവുമായി. അന്നു മുതല്‍ ഞാന്‍ വീഗനാണ് (മൃഗങ്ങളില്‍ നിന്നുള്ള പാല്‍ ഉള്‍പ്പെടെ ഒന്നും ഉപയോഗിക്കാത്തവര്‍) ബ്യൂട്ടി പാര്‍ലറിലും കോസ്‌മെറ്റിക് ക്ലിനിക്കുകളിലും പോകുന്നില്ല.” മനോരമയുമായുള്ള അഭിമുഖത്തില്‍ അമല പറഞ്ഞു.

Read more

തന്റെ റിലേഷന്‍ഷിപ്പിനെ കുറിച്ചും അമല വാചാലയായി. “ഞാന്‍ ഇപ്പോള്‍ എന്നെ മനസ്സിലാക്കുന്ന, അടുത്തറിയുന്ന ഒരാളുമായി റിലേഷന്‍ഷിപ്പിലാണ്. ഞങ്ങള്‍ ഒരുമിച്ചാണ് താമസം. അതു പുറത്തു പറയേണ്ട സമയമാകുമ്പോള്‍ ആ വ്യക്തിയെ ഞാന്‍ പരിചയപ്പെടുത്തും. ഞങ്ങള്‍ സത്യത്തില്‍ ഹിമാലയത്തിന്റെ താഴ്വരയില്‍ താമസിക്കാനാണ് ആഗ്രഹിച്ചിരുന്നത്. എന്നാല്‍ സിനിമയില്‍ നില്‍ക്കണം എന്ന ആഗ്രഹമുള്ളതു കൊണ്ടാണ് പുതുച്ചേരി തിരഞ്ഞെടുത്തത്.” അമല പറഞ്ഞു.