'മറ്റു കുട്ടികള്‍ക്ക് കിട്ടാത്ത പരിഗണനകളൊന്നും എന്റെ കുഞ്ഞിന് കിട്ടരുത്, അവള്‍ സാധാരണകുട്ടിയായി വളരട്ടെ'; മകള്‍ ഇസയെ കുറിച്ച് ടൊവീനോ

താന്‍ നടനാണ് എന്നതിന്റെ പേരില്‍ മകള്‍ക്കും ഭാര്യയ്ക്കും പ്രൈവസി നഷ്ടപ്പെടരുതെന്ന് നിര്‍ബന്ധമുണ്ടെന്ന് നടന്‍ ടൊവീനോ തോമസ്. കുട്ടിക്കാലം ഒരുപാട് എന്‍ജോയ് ചെയ്തിട്ടുള്ള ആളാണ് താനെന്നും തന്റെ മകള്‍ ഇസയ്ക്കും അത് അങ്ങനെ തന്നെയായിരിക്കണെമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ടൊവീനോ പറഞ്ഞു. വനിതയുമായുള്ള അഭിമുഖത്തില്‍ ഇസയുടെ ഫോട്ടോകള്‍ ഇപ്പോള്‍ അധികം കാണാറില്ലല്ലോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ടൊവീനോ.

“കുട്ടിക്കാലം ഒരുപാട് എന്‍ജോയ് ചെയ്തിട്ടുള്ള ആളാണ് ഞാന്‍. അതുപോലെ തന്നെ എന്റെ മകള്‍ക്ക് അവളുടെ ബാല്യം ആസ്വദിക്കാന്‍ സാധിക്കണം. അവള്‍ക്ക് അവളുടേതായ പ്രൈവസി കൊടുക്കണം. നടനായതു കൊണ്ട് എന്റെ സ്വകാര്യത നഷ്ടപ്പെടുന്നത് സ്വാഭാവികം. പക്ഷേ, അതിന്റെ പേരില്‍ ഭാര്യയുടെയും മകളുടെയും പ്രൈവസി നഷ്ടപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല.”

Image result for tovino with family"

Read more

“നാളെ ഇസ പുറത്തിറങ്ങുമ്പോഴോ സ്‌കൂളില്‍ പോകുമ്പോഴോ മറ്റു കുട്ടികള്‍ക്ക് കിട്ടാത്ത പരിഗണനകളൊന്നും അവള്‍ക്കു കിട്ടരുത്. അവള്‍ ഒരു സാധാരണ കുട്ടിയായി വളരട്ടെ. അതാകും അവളുടെയും ആഗ്രഹം.” ടൊവീനോ പറഞ്ഞു.