'ടിനിയേക്കാള്‍ ദേഷ്യം പിഷാരടിയോട്'; കള്ളത്തിന് റിയാക്ഷനിട്ടു; പ്രതികരിച്ച് ബാല

നടന്‍ ബാലയെക്കുറിച്ച് ടിനി ടോമും രമേശ് പിഷാരടിയും നടത്തിയ രസകരമായ സംഭാഷണം സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.ഇപ്പോഴിതാ ഈ സംഭവത്തില്‍ ടിനി ടോമിനേക്കാള്‍ തനിക്ക് ദേഷ്യം രമേശ് പിഷാരടിയോട് ആണെന്ന് പറയുകയാണ് ബാല.

ടിനിയേക്കാള്‍ രമേശ് പിഷാരടിയോടാണ് ദേഷ്യം. എനിക്ക് അറിയാം കോമഡിക്ക് വേണ്ടി നിങ്ങള്‍ കള്ളത്തരം പറയുകയാണ് എന്ന്. അപ്പോള്‍ പിഷാരടി സത്യമെന്ന പോലെ റിയാക്ഷന്‍ കൊടുക്കുന്നുണ്ട്. ആരെ ആദ്യം കൊല്ലണം എന്ന സംശയമുണ്ട്.

‘ടിനി എന്നെ വിളിച്ചപ്പോള്‍ ഞാന്‍ ഭയങ്കര ദേഷ്യത്തിലായിരുന്നു. ടിനി പറഞ്ഞത് ഒട്ടും ഇഷ്ടമായില്ല. ഏറ്റവും കൂടുതല്‍ ആളുകള്‍ എന്നെയാണ് സൈബര്‍ ആക്രമണം നടത്തിയത്. എല്ലാ ആര്‍ട്ടിസ്റ്റുകളും ഇത് ഷെയര്‍ ചെയ്തുകൊണ്ടിരിക്കുകയാണ്.

ഇവിടെ ഇരുന്നു കാണുമ്പോള്‍ മനസിലാകില്ല. സത്യത്തില്‍ എല്ലാവര്‍ക്കും സൈബര്‍ അറ്റാക്ക് കിട്ടുന്നുണ്ട്. എന്തായാലും ഈ ഓണം ചെന്നൈയില്‍ തന്നെ നില്‍ക്കാനാണ് ഞാന്‍ തീരുമാനിച്ചത്. ബാല പറഞ്ഞു.