അഭിനയിക്കാനില്ല, ആര്യന്‍ ഖാന്‍ ക്യാമറയ്ക്ക് പിന്നിലേക്ക്

ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ സംവിധാനരംഗത്തേക്ക്. ഒരു വെബ് സീരിസും ഫീച്ചര്‍ സിനിമയും ആര്യന്‍ ഖാന്‍ സംവിധാനം ചെയ്യാന്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇതിന്റെ ഭാഗമായുള്ള ടെസ്റ്റ് ഷൂട്ട് നടന്നെന്നാണ് വിവരം.

ഷാരൂഖിന്റെ പാത പിന്തുടര്‍ന്ന് ആര്യന്‍ ഖാനും അഭിനയരംഗത്തേക്ക് വരുമെന്നായിരുന്നു സിനമലോകം പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ക്യാമറയുടെ പിന്നില്‍ പ്രവര്‍ത്തിക്കാനാണ് ആര്യന് താത്പര്യമെന്ന് ഷാരൂഖ് ഖാന്‍ അടുത്ത സുഹൃത്തുക്കളോട് പങ്കുവച്ചിരുന്നു.

ഷാരൂഖ് ഖാന്റെ റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റാണ് ആര്യന്റെ സംവിധാന സംരംഭം നിര്‍മ്മിക്കുന്നത്. പ്രീത കമാനി ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.