റേപ്പ് സീന്‍ എടുക്കാം, വസ്ത്രത്തില്‍ ചുളിവ് പറ്റരുതെന്ന് പറഞ്ഞു, അതോടെ ഞാന്‍ അവര്‍ക്ക് ധിക്കാരിയായി: രവീണ ടണ്ടന്‍

തന്റെ കരിയറില്‍ നോ പറഞ്ഞ കാര്യങ്ങളെ കുറിച്ച് തുറന്നു പറഞ്ഞ് രവീണ ടണ്ടന്‍. സ്വിം സ്യൂട്ട് അണിഞ്ഞ് അഭിനയിക്കാനും ബലാത്സംഗ രംഗത്തില്‍ അഭിനയിക്കാനും താന്‍ തയാറായിരുന്നില്ല. നോ പറഞ്ഞതോടെ തനിക്ക് അഹങ്കാരി എന്ന പേര് ചാര്‍ത്തിക്കിട്ടി എന്നാണ് രവീണ പറയുന്നത്.

പൊരുത്തപ്പെടാനാവാത്ത പല കാര്യങ്ങളുമുണ്ടായിരുന്നു. ശരിയാവില്ലെന്ന് തോന്നുന്ന കാര്യങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ അക്കാര്യം തുറന്നു പറയും. ഉദാഹരണത്തിന് ഡാന്‍സ്. ആ നൃത്തം ചെയ്യാന്‍ പറ്റില്ലെന്ന് തന്നെ പറയും. സ്വിം സ്യൂട്ട് ധരിച്ച് അഭിനയിക്കാനോ ചുംബനരംഗങ്ങള്‍ ചെയ്യാനോ താല്‍പര്യമില്ല.

സ്വയം വിലകല്‍പിക്കുന്ന ചില കാര്യങ്ങളുണ്ട്. വസ്ത്രത്തില്‍ ഒരു ചുളിവ് പോലും വരാതെ ബലാത്സംഗ രംഗത്തില്‍ അഭിനയിച്ച ഒരേയൊരു നടി ചിലപ്പോള്‍ താനായിരിക്കും. നിങ്ങള്‍ക്ക് വേണമെങ്കില്‍ റേപ്പ് സീന്‍ എടുക്കാം. പക്ഷേ തന്റെ വസ്ത്രങ്ങളില്‍ ചുളിവ് വരരുതെന്ന് പറഞ്ഞിട്ടുണ്ട്.

അതിനവര്‍ തന്നെ ധിക്കാരിയെന്നാണ് വിളിച്ചത്. ‘ഡര്‍’ എന്ന ചിത്രത്തിലെ ചില രംഗങ്ങള്‍ ചെയ്യുന്നതിനോട് തനിക്ക് എതിര്‍പ്പുണ്ടായിരുന്നു. ചെയ്യില്ല എന്നുതന്നെ തറപ്പിച്ചു പറഞ്ഞു. കരിഷ്മാ കപൂര്‍ ആദ്യമായി അഭിനയിച്ച ‘പ്രേം കൈദി’ എന്ന ചിത്രത്തിലെ ആ വേഷം ശരിക്ക് താനായിരുന്നു ചെയ്യേണ്ടിയിരുന്നത്.

നായകനുമൊത്തുള്ള ഒരു രംഗത്തിന്റെ പേരില്‍ ആ സിനിമ വേണ്ടെന്ന് വയ്ക്കുകയായിരുന്നു എന്നാണ് രവീണ ഇപ്പോള്‍ ഒരു അഭിമുഖത്തില്‍ തുറന്നു പറഞ്ഞിരിക്കുന്നത്. അതേസമയം, ‘കെജിഎഫ് ചാപ്റ്റര്‍ 2’വിലാണ് രവീണ ഒടുവില്‍ വേഷമിട്ടത്. രമിക സെന്‍ എന്ന താരത്തിന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.