'ഇത് രാജ് കുമാരിയോ അതോ ആലിയ ഭട്ടോ?' പേര്‍ളിയുടെ ആദ്യ ബോളിവുഡ് ചിത്രത്തിലെ നടന്റെ ലുക്ക് പുറത്ത്

പുതുവര്‍ഷ ദിനത്തില്‍ പുതിയ ചിത്രത്തിലെ വ്യത്യസ്ത ലുക്ക് പങ്കുവെച്ച് ബോളിവുഡ് നടന്‍ രാജ് കുമാര്‍ റാവോ. അനുരാഗ് ബസു ഒരുക്കുന്ന “ലുഡോ”യിലെ തന്റെ പെണ്‍ വേഷമാണ് താരം പങ്കുവച്ചിരിക്കുന്നത്. “”ഇത് രാജ് കുമാരിയോ അതോ ആലിയയോ, ശരിക്കും ആലിയയെ പോലുണ്ട്‌”” എന്നുള്ള കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.

മലയാളി താരം പേര്‍ളി മാണിയും ലുഡോയില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. തന്റെ ആദ്യ ബോളിവുഡ് ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പങ്കുവച്ച് താരം എത്തിയിരുന്നു. “ജഗ്ഗ ജാസൂസ്” എന്ന ചിത്രത്തിന് ശേഷം അനുരാഗ് ബാസു ഒരുക്കുന്ന ചിത്രമാണ് ലുഡോ.

അഭിഷേക് ബച്ചന്‍, ആദിത്യ റോയ് കപൂര്‍, പങ്കജ് ത്രിപാഠി, ഫാത്തിമ സന ഷെയ്ക്ക്, സന്യ മല്‍ഹോത്ര എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ഏപ്രില്‍ 24ന് ചിത്രം തിയേറ്ററുകളിലെത്തും.

https://www.instagram.com/p/B6xfCqgps8U/