നടന്‍ അര്‍ജുന്‍ കപൂറിന് പിന്നാലെ കാമുകി മലൈക അറോറയ്ക്കും കോവിഡ് പൊസിറ്റീവ്‌

Advertisement

നടന്‍ അര്‍ജുന്‍ കപൂറിന് കോവിഡ് 19 സ്ഥിരീകരിച്ചതിന് പിന്നാലെ നടിയും കാമുകിയുമായ മലൈക അറോറയ്ക്കും രോഗം സ്ഥിരീകരിച്ചു. മലൈകയുടെ സഹോദരിയും നടിയുമായ അമൃതയാണ് ഇക്കാര്യം ഒരു മാധ്യമത്തോട് വ്യക്തമാക്കിയത്. പിന്നാലെ കോവിഡ് സ്ഥിരീകരിച്ച വിവരം മലൈക സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു.

”ഇന്ന് കൊറോണ പോസിറ്റീവായി, പക്ഷെ എനിക്ക് സുഖമാണെന്ന് നിങ്ങളെ അറിയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എനിക്ക് ലക്ഷണങ്ങളൊന്നുമില്ല, എന്നാല്‍ കോവിഡ് മാനദണ്ഡങ്ങളും എന്റെ ഡോക്ടര്‍മാരുടെയും അധികാരികളുടെയും നിര്‍ദേശപ്രകാരം ക്വാറന്റൈനിലാണ്. എല്ലാവരും ശാന്തരായും സുരക്ഷിതരായും തുടരാന്‍ അഭ്യര്‍ത്ഥിക്കുന്നു. നിങ്ങളുടെ എല്ലാ പിന്തുണയ്ക്കും നന്ദി” എന്നാണ് മലൈകയുടെ പോസ്റ്റ്.

View this post on Instagram

🙏😷

A post shared by Malaika Arora (@malaikaaroraofficial) on

കഴിഞ്ഞ ദിവസമാണ് തനിക്ക് കോവിഡ് പൊസിറ്റീവായ വിവരം അര്‍ജുന്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. ”കൊറോണ പൊസിറ്റീവായ വിവരം നിങ്ങളെ എല്ലാവരേയും അറിയിക്കേണ്ടത് എന്റെ കടമയാണ്. എനിക്ക് കുഴപ്പൊന്നുമില്ല. ലക്ഷണങ്ങളും ഉണ്ടായില്ല. ഡോക്ടര്‍മാരുടെയും അധികാരികളുടെയും ഉപദേശപ്രകാരം ഞാന്‍ ക്വാറന്റൈനില്‍ കഴിയുകയാണ്.”

”നിങ്ങളുടെ പിന്തുണയ്ക്കായി ഞാന്‍ എല്ലാവര്‍ക്കും മുന്‍കൂട്ടി നന്ദി പറയുന്നു. വരു ദിവസങ്ങളില്‍ എന്റെ ആരോഗ്യത്തെ കുറിച്ച് നിങ്ങളെ അറിയിക്കും. അസാധാരണമായ കാലമാണ്. മനുഷ്യരാശി ഈ വൈറസിനെ മറികടക്കുമെന്ന് എനിക്ക് വിശ്വാസമുണ്ട്”എന്നയിരുന്നു അര്‍ജുന്റെ പോസ്റ്റ്.