'വിവാദമാകാന്‍ സാദ്ധ്യതയുണ്ട്, എങ്കിലും രാഹുല്‍ ഗാന്ധിയെ ഡേറ്റ് ചെയ്യാന്‍ ആഗ്രഹമുണ്ട്', എന്ന് കരീന; പിന്നീട് മാറ്റി പറഞ്ഞു, സംഭവം ഇതാണ്..

കരിയറിന്റെ തുടക്കകാലം മുതല്‍ തന്നെ തനിക്ക് പറയാനുള്ളത് യാതൊരു മറയുമില്ലാതെ പറയുന്നതായിരുന്നു ബോളിവുഡ് താരം കരീന കപൂറിന്റെ ശീലം. ഇതിന്റെ പേരില്‍ താരം ചില വിവാദങ്ങളിലും പെട്ടിരുന്നു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ ഡേറ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്നു എന്ന് കരീന പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് താരം ഇത് മാറ്റിപ്പറയുകയും ചെയ്തിരുന്നു.

ഡേറ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്ന സെലിബ്രിറ്റി ആരെന്ന ചോദ്യത്തിനാണ് കരീന മറുപടി നല്‍കിയത്. ഇത് പറയാന്‍ പാടുണ്ടോ എന്നറിയില്ല. പക്ഷെ അദ്ദേഹത്തെ അറിഞ്ഞാല്‍ കൊള്ളാം എന്നുണ്ട്. വിവാദമാകാന്‍ സാദ്ധ്യതയുണ്ട്, രാഹുല്‍ ഗാന്ധി എന്നായിരുന്നു കരീന പറഞ്ഞത്. പിന്നാലെ എന്തുകൊണ്ടാണ് താന്‍ രാഹുലിന്റെ പേര് പറഞ്ഞതെന്നും കരീന വ്യക്തമാക്കുന്നുണ്ട്. അദ്ദേഹത്തെ അറിയാന്‍ താത്പര്യമുണ്ട്.

അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ കാണുമ്പോള്‍ താന്‍ ആലോചിക്കാറുണ്ട് അദ്ദേഹവുമായുള്ള സംഭാഷണം എങ്ങനെയായിരിക്കുമെന്ന്. താന്‍ സിനിമാ പാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നുമാണ് വരുന്നത്. അദ്ദേഹത്തിന്റെ കുടുംബം രാഷ്ട്രീയ പ്രവര്‍ത്തകരുടേതും. അതുകൊണ്ട്, രസകരമായൊരു സംഭാഷണത്തിനുള്ള സാദ്ധ്യതയുണ്ട് എന്നാണ് കരീന 2002ല്‍ നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

എന്നാല്‍ 2009ല്‍ നല്‍കിയ അഭിമുഖത്തില്‍ കരീന പറഞ്ഞത് രാഹുല്‍ ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രിയായി വരുന്നത് കാണാന്‍ ആഗ്രഹമുണ്ടെന്നായിരുന്നു. ഒരുനാള്‍ അദ്ദേഹത്തിനായി ഹോസ്റ്റ് ചെയ്യാന്‍ ആഗ്രഹമുണ്ട്. ഇന്ത്യയുടെ പ്രധാനമന്ത്രിയായും കാണാന്‍ ആഗ്രഹമുണ്ട്. പക്ഷെ ഉറപ്പായും ഡേറ്റ് ചെയ്യാന്‍ ആഗ്രഹമില്ല എന്നായിരുന്നു കരീന പറഞ്ഞത്.