നിങ്ങളുടെ ബ്യൂട്ടി സ്‌പോട്ടുകള്‍ കാണിക്കാമോ എന്നായിരുന്നു ആ നടന്‍ ചോദിച്ചത്; വെളിപ്പെടുത്തി ജാന്‍വി കപൂര്‍

തനിക്ക് ലഭിച്ച അശ്ലീല സന്ദേശങ്ങളെ കുറിച്ച് പറഞ്ഞ് നടിജാന്‍വി കപൂര്‍. കരണ്‍ ജോഹറിന്റെ കോഫി വിത്ത് കരണ്‍ പരിപാടിയില്‍ സംസാരിക്കവെയാണ് ജാന്‍വി ഇക്കാര്യം പറഞ്ഞത്. സഹോദരിയും നടിയുമായ ഖുഷി കപൂറിനൊപ്പം ആയിരുന്നു ജാന്‍വി പരിപാടിയില്‍ പങ്കെടുത്തത്.

ജാന്‍വിക്ക് ലഭിച്ചിട്ടുള്ള ‘കുത്സിത സന്ദേശങ്ങള്‍’ എന്തൊക്കെയാണ് എന്നാണ് എന്ന കരണ്‍ ജോഹറിന്റെ ചോദ്യത്തിന് ലഭിച്ച മറുപടിയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. റാപ്പിഡ് ഫയര്‍ റൗണ്ടില്‍ വന്ന ചോദ്യത്തിന് പ്രേക്ഷകരെ ഒന്നാകെ ഞെട്ടിച്ച മറുപടിയായിരുന്നു ജാന്‍വി നല്‍കിയത്.

ഖുഷിക്ക് ഒരു മുന്നറിയിപ്പോടെയാണ് ജാന്‍വി മറുപടി പറഞ്ഞത്.’എനിക്ക് നിങ്ങളുടെ ബ്യൂട്ടി സ്‌പോര്‍ട്ടുകള്‍ കാണാന്‍ കഴിയുമോ’ എന്നായിരുന്നു ഒരു നടന്റെ മെസേജ് എന്നാണ് ജാന്‍വി പറഞ്ഞത്. മറുപടി കേട്ട് പൊട്ടിച്ചിരിച്ചിരിക്കുന്ന കര്‍ണിനെ വീഡിയോയില്‍ കാണാം.

പിന്നാലെ ‘നിങ്ങള്‍ക്ക് എത്ര ബ്യൂട്ടി സ്‌പോര്‍ട്ടുകള്‍ ഉണ്ട്?’ എന്ന് കരണ്‍ ചോദിക്കുന്നതും കാണാം. ഇതിന് ഒരുപാടുണ്ട് എന്നായിരുന്നു ജാന്‍വിയുടെ മറുപടി. അതേസമയം, ‘ധടക്’ എന്ന ചിത്രത്തിലൂടെ ആയിരുന്നു ജാന്‍വിയുടെ ബോളിവുഡ് അരങ്ങേറ്റം. ആദ്യ ചിത്രം ശ്രദ്ധ നേടിയെങ്കിലും പിന്നീട് നടിയുടെ ചിത്രങ്ങള്‍ ഒന്നും കാര്യമായി ശ്രദ്ധ നേടിയിട്ടില്ല.

Read more

അടുത്തിടെ ജാന്‍വി ലക്ഷങ്ങള്‍ വിലമതിക്കുന്ന വീട് വാങ്ങിയത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ‘ദ ആര്‍ച്ചീസ്’ എന്ന ചിത്രത്തിലൂടെയാണ് ഖുഷി കപൂര്‍ സിനിമയില്‍ എത്തിയത്. എന്നാല്‍ ഖുഷിയുടെ പ്രകടനവും സിനിമയും ശ്രദ്ധ നേടിയില്ല.