ഐശ്വര്യ റായ്‌യും അഭിഷേക് ബച്ചനും വേര്‍പിരിയുന്നതായി റിപ്പോര്‍ട്ടുകള്‍. കുറച്ച് ദിവസങ്ങളായി ഇരുവരും വേര്‍പിരിയുന്നതായുള്ള അഭ്യൂഹങ്ങള്‍ പ്രചരിക്കാന്‍ ആരംഭിച്ചിട്ട്. ദീപാവലി, പൂജ പാര്‍ട്ടികളില്‍ പോലും ഐശ്വര്യയും അഭിഷേകും ഒന്നിച്ച് എത്താതിരുന്നത് ചര്‍ച്ചകളില്‍ നേടിയിരുന്നു.
ഐശ്വര്യ റായ് പങ്കുവച്ച ഇന്‍സ്റ്റഗ്രാം പോസ്റ്റുകളാണ് ഇപ്പോള്‍ ചര്‍ച്ചയായി കൊണ്ടിരിക്കുന്നത്. അന്തരിച്ച പിതാവ് കൃഷ്ണരാജ് റായിയുടെ ജന്മവാര്‍ഷികത്തില്‍ മകള്‍ ആരാധ്യയ്ക്കും അച്ഛനൊപ്പം പോസ് ചെയ്യുന്ന പഴയ ഫോട്ടോകളാണ് ഐശ്വര്യ പങ്കുവച്ചിരിക്കുന്നത്.
”എന്റെ പ്രിയപ്പെട്ട ഡാഡി, നിങ്ങളെ ഞാന്‍ എന്നും സ്‌നേഹിക്കുന്നു. ഏറ്റവും സ്‌നേഹമുള്ള, ദയയുള്ള, കരുതലുള്ള, ശക്തനും, ഉദാരമനസ്‌കനും, നീതിമാനുമായിരുന്നു നിങ്ങള്‍. നിങ്ങളെപ്പോലെ ആരും ഒരിക്കലും ഇനിയുണ്ടാകില്ല” കുറിപ്പോടെയാണ് ഐശ്വര്യയുടെ പോസ്റ്റ്. ‘ഞങ്ങള്‍ താങ്കളെ വല്ലാതെ മിസ് ചെയ്യുന്നു’ എന്നും പോസ്റ്റിലുണ്ട്.
View this post on Instagram
അച്ഛനൊപ്പവും മറ്റ് സഹതാരങ്ങള്‍ക്കൊപ്പവും ചിത്രങ്ങള്‍ പങ്കുവച്ച ഐശ്വര്യ ഭര്‍ത്താവ് അഭിഷേകിനൊപ്പമുള്ള ചിത്രങ്ങളൊന്നും അടുത്തിടെ പങ്കുവച്ചിട്ടില്ല. ഇത് സോഷ്യല്‍ മീഡിയ ചര്‍ച്ചയാക്കിയിരിക്കുകയാണ്.
”പ്രിയപ്പെട്ട ആഷ്.. എന്തുകൊണ്ടാണ് നിങ്ങള്‍ ആരാധ്യയ്ക്കും അഭിഷേകിനുമൊപ്പം ഫോട്ടോയൊന്നും പോസ്റ്റ് ചെയ്യാത്തത്. നിങ്ങളുടെ കുടുംബ ഫോട്ടോകള്‍ വളരെ കുറവാണ്, അതിനാല്‍ നിങ്ങള്‍ പിരിഞ്ഞുവെന്നാണോ അര്‍ത്ഥം.. ?” എന്നായിരുന്നു ഒരു കമന്റ്. ഇതിനെ തുടര്‍ന്ന് ഈ സംശയം പ്രകടമാക്കി നിരവധി കമന്റുകളാണ് എത്തുന്നത്.
Read more
ബോളിവുഡ് മാധ്യമങ്ങളും ഇത് ചര്‍ച്ചയാക്കുന്നുണ്ട്. പാരീസില്‍ ഫാഷന്‍ വീക്കില്‍ അടക്കം സജീവമായിരുന്നു ഐശ്വര്യ അവിടെയല്ലാം എത്തിയത് മകള്‍ ആരാധ്യയ്‌ക്കൊപ്പമാണ്. അമിതാഭ് ബച്ചന്റെ ജന്മദിനത്തിന് കുടുംബ ഫോട്ടോയില്‍ നിന്നും ജയ ബച്ചന്‍ അടക്കം മറ്റ് കുടുംബ അംഗങ്ങളെ ഐശ്വര്യ ക്രോപ്പ് ചെയ്ത് കളഞ്ഞ് ഫോട്ടോയിട്ടതും വാര്‍ത്തായിരുന്നു.