ഐപിഎലിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെതിരെ പഞ്ചാബ് കിങ്സിന് തകർപ്പൻ സ്കോർ. 34 നു മൂന്നു വിക്കറ്റ് നഷ്ടത്തിൽ നിന്ന ടീം 20 ഓവർ പൂർത്തിയാക്കിയപ്പോൾ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 219 റൺസ്. പഞ്ചാബിനായി നേഹൽ വാധീരാ 70 റൺസും, ശശാങ്ക് സിങ് 59 റൺസും നേടി മികച്ച പ്രകടനം കാഴ്ച വെച്ചു.
മറുപടി ബാറ്റിംഗിൽ രാജസ്ഥാന് വേണ്ടി യശസ്വി ജൈസ്വാളും, വൈഭവ് സൂര്യവൻഷിയും ചേർന്ന് തകർപ്പൻ തുടക്കമാണ് ടീമിന് നൽകുന്നത്. താരങ്ങളുടെ വെടിക്കെട്ട് പ്രകടനത്തിൽ ഒറ്റ മത്സരം കൊണ്ട് ഈ സീസണിൽ പുതിയ നേട്ടമാണ് രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയത്. ഈ സീസണിൽ 3 ഓവറിനു മുൻപ് തന്നെ 50 റൺസ് നേടുന്ന ആദ്യ ടീമായി മാറാൻ സഞ്ജുവിനും കൂട്ടർക്കും സാധിച്ചു.
രാജസ്ഥാൻ ആരാധകർ ഏറ്റവും കൂടുതൽ കാത്തിരുന്നത് സഞ്ജു സാംസന്റെ വരവിനു വേണ്ടിയായിരുന്നു. നീണ്ട നാളത്തെ കാത്തിരിപ്പിന് ശേഷം താരം പരിക്കിൽ നിന്ന് തിരികെ എത്തി. ഈ വർഷത്തെ സീസണിൽ നിന്ന് രാജസ്ഥാൻ റോയൽസ് പുറത്തായെങ്കിലും പഞ്ചാബ് കിങ്സിന്റെ പ്ലെഓഫ് സാധ്യതയ്ക്ക് തടസം നിൽക്കാൻ രാജസ്ഥാൻ റോയൽസിന് സാധിക്കും.